തിരുവനന്തപുരം: കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് പിടികൂടി. ചാരാച്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ബാലുവാണ് (51) പിടിയിലായത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്.
ക്ലിഫ് ഹൗസ് റോഡ്, നന്തൻകോട് എന്നിവിടങ്ങളിൽ പൊലീസ് വാഹനങ്ങൾ തടയുന്നതിന്റെ പേരിലായിരുന്നു ഭീഷണി. പൊലീസ് കൺട്രോൾ റൂമിലേക്ക് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ വിളിച്ചത്.
ഫോൺ വിളിച്ചയാളെ സൈബർ പൊലീസ് സഹായത്തോടെ തിരിച്ചറിഞ്ഞ പൊലീസ് മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മദ്യലഹരിയിൽ പലരെയും മുമ്പും ബാലു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.