വേങ്ങര: സാനിറ്റൈസര്‍ കൈയിലെടുക്കാൻ കുപ്പിയിൽ അമർത്തേണ്ട, മൂടി തുറക്കേണ്ട...ബോട്ടിലിലേക്ക് കൈകുമ്പിള്‍ കാണിച്ചാല്‍ മതി, ലായനി കൈയിലേക്ക് ഒഴുകും. കോവിഡ് കാലത്ത് ജീവിതത്തിെൻറ ഭാഗമായി മാറിയ സാനിറ്റൈസര്‍ കൈകുമ്പിളിലെത്തിക്കുന്ന സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് വേങ്ങര കൂരിയാട് സ്വദേശി ഉള്ളാടന്‍ മുഹമ്മദ് റസീം (22).
സാനിറ്റൈസര്‍ പലരും ഉപയോഗിക്കുമ്പോള്‍ ബോട്ടിലിെൻറ ഭാഗങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ സുരക്ഷയിലുണ്ടാവുന്ന ആശങ്കകളെയാണ് വിദ്യാര്‍ഥിയായ റസീം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മാറ്റി നിര്‍ത്തിയത്. ബോട്ടിലിനുമേല് ഈ ഉപകരണം ഘടിപ്പിക്കുന്നു. സാനിറ്റൈസര്‍ പുറത്തേക്ക് വരാനുള്ള പൈപ്പിനു താഴെ കൈ കാണിച്ചാല്‍ ഉപകരണം പ്രവര്‍ത്തിക്കും. അതോടെ ബോട്ടില്‍ നിന്ന് പമ്പ് ചെയ്ത് പുറത്തേക്ക് പൈപ്പിലൂടെ കൈകളിലെത്തും. സെന്‍സര്‍ ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 200 രൂപയാണ് നിർമാണച്ചെലവ്.
കാസര്‍കോട് എല്‍.ബി.എസ് എൻജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രികല്‍ എൻജിനീയറിങ് വിദ്യാര്‍ഥിയാണ് റസീം. കോളജ് എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ മഞ്ജു, അധ്യാപകനായ അനീസ് എന്നിവരുടെ ഉപദേശ നിർദേശങ്ങളും കണ്ടെത്തലിന് മാറ്റുകൂട്ടി. പരേതനായ ഉള്ളാടന്‍ സൈതലവി-കമര്‍ബാനു ദമ്പതികളുടെ മകനാണ് റസീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.