സ്വയംഭരണപദവി സംരക്ഷിക്കപ്പെടണമെന്ന് ആദിവാസി സംഘടനകൾ

കൊച്ചി: ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന പ്രചരണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ രാജ്യമെമ്പാടും ചിതറികിടക്കുന്ന ദലിത് സമൂഹങ്ങൾക്ക് വേണ്ടി ഒരു പ്രത്യേക സെക്യുലർ സിവിൽ കോഡ് നടപ്പാക്കണമെന്നും, നിലവിൽ പട്ടികവർഗവിഭാഗങ്ങൾക്കായുള്ള സ്വയംഭരണപദവി സംര ക്ഷിക്കപ്പെടണമെന്നും ലോക ആദിവാസി ദിനമായ ആഗസ്റ്റ് ഒമ്പതിന് കൊച്ചിയിൽ നടന്ന ആദിവാസി - ദലിത് സിവിൽ അവകാശ പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.


 

 

ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവച്ചിരുന്ന ഹിന്ദുകോഡ് ബിൽ വീണ്ടും ചർച്ചക്കെടുക്കാൻ ദേശീയ രാഷ്ട്രീയപ്രസ്ഥാനങ്ങൾ തയ്യാ റാകണമെന്നും, സവർണ്ണ ഫാസിസവും ജാതിക്കൊലകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഹിന്ദുകോഡ് ബില്ലിന്റെ ഭാഗമായി ഡോ. ബി.ആർ. അംബേ ദ്കർ മുന്നോട്ടുവച്ചിരുന്ന ഇന്റർ കാസ്റ്റ് വാലിഡിറ്റി ആക്റ്റ് നടപ്പാക്കാൻ തയാറാകണമെന്നും ദലിത് ആദിവാസി സിവിൽ അവകാശ പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ പദവി മെച്ചപ്പെടുത്താൻ എല്ലാ മത-സാമുദായിക വിഭാഗങ്ങളിലും വ്യക്തിനിയമപരിഷ്കാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും, ട്രാൻസ്ജെൻഡർ, ക്വിയർ വിഭാഗങ്ങൾക്ക് സ്ത്രീ-പുരുഷ ലിംഗ പദവിക്കതീതമായ പ്രത്യേക പദവി നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മുസ്ലിം വിമൻസ് ജൻഡർ ജസ്റ്റിസ് ഫോറം കൺവീനർ സുൽഫത്ത് എം. സുലു ആഗസ്റ്റ് ഒമ്പതിന് ആശീർവൻ ഹാളിൽ നടന്ന സിവിൽ അവകാശപ്രഖ്യാപന സമ്മേളനം ഉൽഘാടനം ചെയ്തു. എം. ഗീതാനന്ദൻ പ്രഖ്യാപനരേഖ അവതരിപ്പിച്ചു.


 

പ്രഖ്യാപനസമ്മേളനം സൊറിയൻ മൂപ്പൻ ഉൽഘാടനം ചെയ്തു. സി.എസ്. മുരളി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് ശേഷം നടന്ന റാലിക്ക് ശേഷം സമാപന സമ്മേളനത്തിൽ നയരേഖ പ്രകാശനം ചെയ്തു. കെ. സഹ ദേവൻ (ട്രാൻസിയന്റ് സ്റ്റഡീസ്), പി.ജി. ജനാർദ്ദനൻ (എ.ജി.എം.എസ്.), ബൽക്കീസ് ബാനു, എം.കെ. ദാസൻ, പ്രശാന്ത് ഗീത അപ്പൂൽ, പ്രകൃതി, ആക്കിലസ് എ. ബി,എ.കെ. സന്തോഷ്, എൻ.ബി. അജിതൻ, ഡോ.എൻ.വി. ശശിധരൻ,ഐ ർ സദാനന്ദൻ,അറുമുഖൻ ചേലമ്പ്ര (ഐ.എൽ.പി. - ഡി), പി.എം ഷാജി, രേഷ്മ കെ.ആർ., പി. വെള്ളി, ശ്രീരാമൻ കൊയ്യോൻ, സി.ജെ. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.


 

10ന് കെ.എസ്.ഇ.ബി, ഹാളിൽ നടന്ന ഏകദിന സെമിനാറിൽ ദേശീയതലത്തിൽ ചർച്ച ചെയ്യുന്ന വനനിയമം, വനാവ കാശം, പെസനിയമം തുടങ്ങിയവയെക്കുറിച്ചും കേരള സർക്കാർ വീണ്ടും ഭേദ ഗതി ചെയ്യാൻ പരിഗണിക്കുന്ന ആദിവാസി ഭൂനിയമത്തെക്കുറിച്ചും നിക്ഷിപ്ത വനഭൂമി നിയമത്തെക്കുറിച്ചും ചർച്ച ചെയ്യതു. ദളിത് സെക്യുലർ കോഡിനെ സംബന്ധിച്ച സംസ്ഥാനതല സെമിനാർ ഒക്ടോബർ ആദ്യവാരം കോട്ടയത്ത് നടത്താനും, വനാവകാശ നിയമം, പെസ, വന സംരക്ഷണ നിയമം, അന്യാധീന പെട്ട ആദിവാസി ഭൂനിയമം എന്നിവയെ കുറിച്ച് ദേശീയ ശില്പശാല ഒക്ടോബർ അവസാന വാരം അട്ടപ്പാടിയിൽ നടത്താനും ഏകദിന ശില്പശാല തീരുമാനിച്ചു.

Tags:    
News Summary - Autonomous status of tribal organizations should be preserved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.