അൻവറിന്റെ കക്കാടം പൊയിലിലിലെ നാച്വറൽ പാർക്കിനെതിരെ സി.പി.എം നടപടി തുടങ്ങി: തടയണകൾ പൊളിച്ചുനീക്കുന്നു

കോഴിക്കോട്: സി.പി.എമ്മിനും സംസ്ഥാന ഭരണത്തിനുമെതിരെ തുടർച്ചയായി വെളിപ്പെടുത്തലുകളും വിമർശനങ്ങളുംതുടരുന്നതിനിടെ പി.വി. അൻവർ എം.എൽ.എയുടെ കക്കാടം പൊയിലിലെ പി.വി.ആർ നാച്വറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കുന്നു. നേരത്തേ ഇഴഞ്ഞു നീങ്ങിയ നടപടികൾ വേഗത്തിലാക്കാനാണ് പഞ്ചായത്ത് തീരുമാനം.

സി.പി.എം ആണ് കൂടരഞ്ഞി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് തടയണകൾ പൊളിച്ചു നീക്കാൻ റീ-ടെൻഡർ വിളിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് തടയണ പൊളിക്കാൻ കലക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും അൻവറിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പഞ്ചായത്തിന്റെ നീക്കം.

അടിയന്തര യോഗം ചേർന്നാണ് പഞ്ചായത്ത് നടപടി തുടങ്ങിയത്. ഒരു മാസം മുമ്പ് തടയണകൾ പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊളിച്ചിരുന്നില്ല. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് ടെൻഡർ വിളിച്ചത്. 

Tags:    
News Summary - CPM initiates action against Anwar's Kakkadam Poilil Natural Park: Barricades are being demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.