ഭാര്യയേയും മക്കളേയും ഓട്ടോയിലിട്ട് തീവെച്ച് ഭര്‍ത്താവ് കിണറ്റില്‍ ചാടി; പെരിന്തൽമണ്ണയിൽ മൂന്ന് മരണം

മലപ്പുറം: പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് പേർ മരിച്ചു. പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂർ കൊണ്ടിപറമ്പ് നെല്ലിക്കുന്നിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു. കരുവാരകുണ്ട് മാമ്പുഴ തെച്ചിടോടൻ മുഹമ്മദ് (52) ഇദ്ദേഹത്തിന്റെ ഭാര്യ കീഴാറ്റൂർ കൊണ്ടിപറമ്പ് നെല്ലിക്കുന്നിൽ പലയക്കോടൻ ജാസ്മിൻ (37) ഇവരുടെ മകൾ ഫാത്തിമ സഫ(11) എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഇവരുടെ മകൾ ഷിഫാന (അഞ്ച്) യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റമദാനു രണ്ടു ദിവസം മുമ്പ് ജാസ്മിനു മക്കളും വീട്ടിൽ വന്നതാണ്. മക്കളെ കാണാനും തിരിച്ച് കൊണ്ടു പോവാനുമെന്ന് പറഞ്ഞാണ് മുഹമ്മദ് ഗുഡ്സ് ഓട്ടോറിക്ഷയുമായി എത്തിയത്. മുൻസീറ്റിൽ മുഹമ്മദടക്കം നാലുപേരും കയറി. മുൻ തീരുമാനപ്രകാരം പെട്രോളോ ഡീസലോ അടങ്ങുന്ന സ്ഫോടക വസ്തുവിന് തീകൊളുത്തിയതോടെ വാഹനത്തിൽ നിന്ന് പൊട്ടിത്തെറി കേട്ടെന്നാണ് പരിസരവാസികൾ പറയുന്നത്. വാഹനം നിന്ന് കത്തിയതോടെ സമീപത്തുള്ളവർ ഓടിക്കൂടി. ഡോർ ലോക്ക് ചെയ്യാത്ത ഭാഗത്തു കൂടി പൊള്ളലേറ്റ നിലയിൽ മുഹമ്മദ് പറത്തു ചാടി സമീപത്തെ കിണറ്റിൽ ചാടി. കുട്ടികളിലൊരാളും പുറത്ത് ചാടിയതോടെ ഓടിക്കൂടിയവർ തീ കെടുത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചു. മൂന്നു പേർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

18 വയസുള്ള ഒരു മകൾ കൂടി ഉണ്ട് ഇവർക്ക്. സംഭവമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. വാപനത്തിന് തീ പിടിച്ച് മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് തീ പൂർണമായും അണക്കാനായത്. കുടുംബവഴക്കിനെ തുടർന്നുള്ള വിരോധമാണ് പ്രാഥമിക കാരണമായി കരുതുന്നത്. 


Tags:    
News Summary - fire, Perinthalmanna,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.