തിരുവനന്തപുരം: 2022ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോഓപറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയാറാക്കിയത്. 'KEAM 2022-Candidate Portal' ലെ 'Provisional Allotment List' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം.
താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികൾ പ്രവേശന പരീക്ഷ കമീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തരം ബുധനാഴ്ച രാവിലെ 11 നുള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് ബുധനാഴ്ചതന്നെ പ്രസിദ്ധീകരിക്കും. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.