സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി ആറിനും മൂന്നാം സെമസ്റ്റര്‍ ഒമ്പതിനും തുടങ്ങും. നേരത്തേ അഞ്ച് കോളജുകളില്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ തടസ്സപ്പെടുത്തിയ ഒന്നാം സെമസ്റ്ററിന്‍െറയും 15 കോളജുകളില്‍ മുടങ്ങിയ മൂന്നാം സെമസ്റ്ററിന്‍െറയും ആദ്യ പരീക്ഷകള്‍ റദ്ദാക്കിയിട്ടില്ല. ഈ പരീക്ഷ ഒഴികെയുള്ളവയുടെ ടൈംടേബിള്‍ ആണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷ മുടങ്ങിയ കോളജുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഓണ്‍ലൈന്‍ രീതിയില്‍തന്നെയായിരിക്കും ചോദ്യപേപ്പര്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് അയക്കുക. സ്വകാര്യ ഏജന്‍സിയുടെ പങ്കാളിത്തം ആരോപിച്ച് വിദ്യാര്‍ഥികള്‍ ഇതിനെതിരെയും രംഗത്ത് വന്നിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ രീതിയില്‍തന്നെ ചോദ്യപേപ്പര്‍ അയച്ച് പരീക്ഷ പൂര്‍ത്തിയാക്കാനാണ് സര്‍വകലാശാലക്ക് സര്‍ക്കാര്‍ നിര്‍ദേശം. ചുരുങ്ങിയത് രണ്ടു ദിവസത്തെ ഇടവേളയോടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി 27നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ 30നും അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷ എഴുതാനുള്ള മൂന്നാം സെമസ്റ്ററിലെ 3423 വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ തടഞ്ഞത്.
ഡിസംബര്‍ 13ന് ഒന്നാം സെമസ്റ്ററിന്‍െറ ആദ്യ പരീക്ഷ അഞ്ച് കോളജുകളിലും 14ന് മൂന്നാം സെമസ്റ്ററിന്‍െറ ഒന്നാം പരീക്ഷ 15 കോളജുകളിലുമാണ് തടഞ്ഞത്. ഈ കോളജുകള്‍ക്ക് പിന്നീട് പ്രത്യേകമായി പരീക്ഷ നടത്താനാണ് സര്‍വകലാശാല ആലോചിക്കുന്നത്. ഇതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
Tags:    
News Summary - b tech exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.