മലപ്പുറം: പൂർണ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗർഭസ്ഥ ശിശുക്കൾ മരിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധ മൂലം സംഭവിക്കുന്ന മരണത്തിന് മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്.
കിഴിശ്ശേരി സ്വദേശിയും 'സുപ്രഭാതം' ലേഖകനുമായ എൻ.സി. മുഹമ്മദ് ഷരീഫിെൻറയും സഹല തസ്നീമിെൻറയും മക്കളാണ് കഴിഞ്ഞ സെപ്റ്റംബർ 27ന് മരിച്ചത്. പ്രസവവേദന ഉണ്ടെന്നറിയിച്ചിട്ടും ചികിത്സ നൽകാതെ നിർബന്ധപൂർവം മടക്കിയയച്ചെന്നാണ് പരാതി. മൂന്ന് മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഷരീഫും സഹലയും ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിനെ കണ്ടിരുന്നു.
ഡോക്ടർമാർ പ്രതികളായ കേസായതിനാൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് എസ്.പി അറിയിച്ചു. ആരോഗ്യവകുപ്പിെൻറ അന്വേഷണം നടക്കുന്നതിനാലാണ് കേസെടുക്കാൻ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ജില്ല മെഡിക്കൽ ഓഫിസിലെത്തിയ ഷരീഫും സഹലയും സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സമിതി മുമ്പാകെ മൊഴി നൽകി. ചികിത്സ രേഖകളുൾപ്പെടെ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മിനിക്കും ജില്ല െഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് ഇസ്മായിലിനുമാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.