അലിഷ്ബ സാദിഖ്‌

നാരങ്ങ അല്ലി തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

വള്ളിക്കുന്ന് (മലപ്പുറം): കൊടക്കാട് കൂട്ടുമൂച്ചിയിൽ മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോലാക്കൽ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകൾ അലിഷ്ബ സാദിഖ്‌ ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ടയ്നർ ലോറി തട്ടി ബൈക്ക് യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: കണ്ടയ്നർ ലോറി തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പരപ്പനങ്ങാടി ടൗണിലെ ഫറോഷ പർദ പാലസ് ജീവനക്കാരൻ നമ്പുളം റോഡിന് സമീപം സൂപ്പി മക്കാനകത്ത് അബ്ദുസ്സമദിന്റെ മകൻ സുഹൈൽ (20) ആണ് മരിച്ചത്. പുത്തൻപീടികയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

കണ്ടെയ്നർ ലോറി ബുള്ളറ്റ് ബൈക്കിനെ മറികടക്കവെയായിരുന്നു അപകടം. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിയെ പ്രഥമ ചികിത്സക്ക് വിധേയനാക്കി. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഷഹന, ഷിഫ്ന. ഖബറടക്കം വ്യാഴാഴ്ച പരപ്പനങ്ങാടി പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Tags:    
News Summary - baby dies after orange stuck in throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.