കക്കാട്ടാറി​െൻറ കൈവഴിയിലൂടെ ഒഴുകിയെത്തിയ കാട്ടാനകുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തുന്നു

കക്കാട്ടാറി​െൻറ കൈവഴിയിലൂടെ ഒഴുകിയെത്തിയ കാട്ടാനകുട്ടിയെ രക്ഷപ്പെടുത്തി

പത്തനംതിട്ട: ആങ്ങമൂഴിയില്‍ കക്കാട്ടാറി​െൻറ കൈവഴിയിലൂടെ ഒഴുകിയെത്തിയ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് കരക്കെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗൂഡ്രിക്കല്‍ വനം റേഞ്ചില്‍ ഗവി റോഡില്‍ ആങ്ങമൂഴി - കൊച്ചാണ്ടിയിലാണ് രണ്ടു വയസ്സുള്ള പിടിയാനകുട്ടി കക്കാട്ടാറി​െൻറ കൈവഴിയിലൂടെ ഒഴുകിയെത്തിയത്. കൂട്ടം തെറ്റി വന്നതാകാമെന്ന് കരുതുന്നു. കക്കാട്ടാറിൻ്റ കൈവഴിയിലെ തോട്ടിലൂടെ ഒഴുകി കുഴിയിൽ വീഴുകയായിരുന്നു.

നാട്ടുകാരാണ് ആനക്കുട്ടി ഒഴുകി വരുന്നത് ആദ്യം കാണുന്നത്. സംഭവമറിഞ്ഞ്​ വനപാലകർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായാണ്​ ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കോന്നിയിൽ നിന്നും വനം വെറ്റിനറി ഡോക്ടറെത്തി ആനയ്ക്കു പ്രാഥമിക ചികില്‍സ നൽകിയതിനു ശേഷം വനം വകുപ്പി​െൻറ കൊച്ചാണ്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ആനക്കുള്ള തുടർ ചികിൽസകളും മറ്റും നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - baby wild elephant rescued kochandi kakkattar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.