തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 'സ്കോൾ കേരള' (പഴയ ഒാപൺ സ്കൂൾ) യിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളുടെയും അനുഭാവികളുടെയും കൂട്ട സ്ഥിരപ്പെടുത്തൽ മന്ത്രിസഭ പരിഗണനക്ക്. കരാർ ജോലി ചെയ്യുന്ന 55 പേരെയാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്ഥിരപ്പെടുത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്കോൾ കേരള ജനറൽ കൗൺസിൽ സ്ഥിരപ്പെടുത്തലിന് അംഗീകാരം നൽകി.
വൈകാതെ മന്ത്രിസഭ പരിഗണനക്ക് വരും. ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സഹോദരി, എസ്.എഫ്.െഎ തിരുവനന്തപുരം ജില്ല മുൻ ഭാരവാഹി, പാർട്ടി കീഴ്ഘടകങ്ങളിൽ ഭാരവാഹിത്വമുള്ളവർ ഉൾപ്പെടെയുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്. സ്കോൾ കേരള ചട്ടങ്ങൾ ഭേദഗതി ചെയ്താണ് നിയമനം. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് സ്േകാൾ േകരള പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയാണ് ചെയർമാൻ.
പിൻവാതിൽ നിയമനം കോടതിയിൽ േചാദ്യംചെയ്യുന്നത് ഒഴിവാക്കാനാണ് ചട്ട ഭേദഗതിയോടെയുള്ള നീക്കം. നിലവിൽ സ്കോൾ കേരളയിൽ 85 ജീവനക്കാരാണുള്ളത്. ഇതിൽ സി.പി.എം ഭരണകാലത്ത് നിയമിച്ച 55 പേരെയാണ് സ്ഥിരപ്പെടുത്തുന്നത്. കൂടാതെ സ്കോൾ കേരള വൈസ്ചെയർമാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ നിയമനങ്ങളും മന്ത്രിസഭ അംഗീകാരത്തിന് വരുന്നുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിലിൽ പാർട്ടി അനുഭാവികളെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയും ൈഹകോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിൽ സ്കോൾ കേരളയിലും 'പാർട്ടി നിയമന മേള'.
വൈസ്ചെയർമാൻ, എക്സിക്യൂട്ടിവ് ഡയറക്ടർ സെലക്ഷൻ കമ്മിറ്റിയിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥും. മന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് നിയമന ഇൻറർവ്യൂ നടത്തിയത്. ഇത് ചട്ടലംഘനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. എന്നാൽ ജനറൽ കൗൺസിൽ തീരുമാന പ്രകാരമാണ് മന്ത്രി കമ്മിറ്റി ചെയർമാനായതെന്നാണ് അധികൃതരുടെ വാദം. ആഗസ്റ്റ് 26നാണ് മന്ത്രി രവീന്ദ്രനാഥ് ഉൾപ്പെടെ മൂന്നംഗ സെലക്ഷൻ കമ്മിറ്റി ഇൻറർവ്യൂ നടത്തിയത്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദും മലയാളം സർവകലാശാല വൈസ്ചാൻസലർ ഡോ. അനിൽ വള്ളത്തോളുമായിരുന്നു മറ്റ് അംഗങ്ങൾ.
നിലവിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി അധ്യാപകനെയാണ് എക്സിക്യൂട്ടിവ് ഡയറക്ടറാക്കാൻ പോകുന്നത്. ആലപ്പുഴയിൽ നിന്നുള്ള എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകനെ വൈസ് ചെയർമാനായും നിയമിക്കും. നേരത്തെ കോളജ് പ്രിൻസിപ്പൽ പദവിയിൽ ജോലി ചെയ്തവരെയാണ് ഇൗ പദവികളിൽ നിയമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.