രാഷ്ട്രീയക്കാർക്കിടയിലെ ഗായകനാണ് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം പല വേദികളിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളി ആസ്വദിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ വേദിയിലല്ല, വീട്ടിലാണ് അദ്ദേഹം ഗായകന്റെ വേഷമിട്ടത്. പേരക്കുട്ടി ജോസഫ് പി. ജോണിനെ പി.ജെ. ജോസഫ് പാട്ട് പഠിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സൂരജ് എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റഫി പാടിയ 'ബഹാരോ ഫൂൽ ബർസാവോ' എന്ന ഗാനമാണ് പി.ജെ പഠിപ്പിക്കുന്നത്. പിശകുകൾ തിരുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പി.ജെയുടെ മകൻ അപു ജോൺ ജോസഫാണ് ദൃശ്യം പകർത്തിയത്. ‘ഞങ്ങളുടെ ചെറുപ്പത്തിൽ അപ്പച്ചൻ ഞങ്ങളെ പാട്ട് പഠിപ്പിക്കുമായിരുന്നു. ഇപ്പോൾ കുഞ്ഞൗസേപ്പിനെയും. വിലമതിക്കാനാവാത്ത നിമിഷങ്ങൾ’ എന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.