നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തൽ; മാപ്പു പറഞ്ഞ് ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ ആക്രമിച്ച കേസ്​ പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പു പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാനോ ജഡ്ജിയെ ആക്ഷേപിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു അറിയിച്ചു.

മേയ് ഒമ്പതിനു ചാനൽ ചർച്ചയിൽ ജഡ്‌ജി ഹണി എം. വർഗീസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോടതിയലക്ഷ്യത്തിന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതിജീവിത വിചാരണക്ക്​ ഹാജരായപ്പോൾ അവഗണന നേരിട്ടുവെന്നും അന്വേഷണം നടത്താൻ പൊലീസിനെ സമ്മതിക്കുന്നില്ലെന്നുമാണ്​ ചർച്ചയിൽ ബൈജു ആരോപിച്ചത്​.

ജഡ്‌ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെതന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണിതെന്ന്​ ഹൈകോടതി രജിസ്ട്രാർ ജനറൽ നൽകിയ കരട് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ജഡ്‌ജിയുടെയും വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണിത്. ഇത്തരം ഇടപെടലുകൾ നീതിനിർവഹണ സംവിധാനത്തെയും കോടതികളുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നും കുറ്റപത്രത്തിൽ ചുണ്ടാക്കാട്ടിയിരുന്നു.

Tags:    
News Summary - Baiju Kottarakkara apologized in contempt of court case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.