രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. റിമാൻഡിലായിരുന്ന 29 പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ജൂൺ 24നാണ് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയുയായിരുന്നു. തുടർന്ന് ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സി.പി.എം നേതൃത്വവും എസ്.എഫ്.ഐയും വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.

Tags:    
News Summary - Bail for accused in Rahul Gandhi's office attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.