കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്നുപേർക്ക് ജാമ്യം. ആകാശ് തില്ലങ്കേരി കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു. ആകാശിന്റെ അടുത്ത സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തിലങ്കേരി എന്നിവർക്കും ജാമ്യം ലഭിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് ഉൾപ്പടെയുള്ള മൂന്ന് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുത്തതിനു പിന്നാലെ ജിജോ തില്ലങ്കേരി, ജയപ്രകാശ് തിലങ്കേരി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആകാശ് ഒളിവിലാണെന്നായിരുന്നു പൊലീസ് അറിയിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കഴിഞ്ഞദിവസം മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ഇവരെ പിടികൂടാൻ മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.