തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. സംഭവത്തെക്കുറിച്ച് സി.ബി.െഎയും റവന്യൂ ഇൻറലിജൻസും നടത്തുന്ന അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ബാലഭാസ്കറിെൻറ കാർ അപകടത്തില്‍പെടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നയാൾ കഴിഞ്ഞവർഷം വിമാനത്താവളംവഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണെന്നതിനുള്ള തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് (ഡി.ആർ.െഎ) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയതിൽ ആസൂത്രകനാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇയാൾ മൂന്ന് മണിക്കൂര്‍ അപകടസ്ഥലത്തെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നത്രെ.
ബാലഭാസ്കര്‍ അപകടത്തിൽപെട്ട പള്ളിപ്പുറത്തിന് സമീപം ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടതായി വെളിപ്പെടുത്തിയ ചലച്ചിത്രതാരം കലാഭവൻ സോബിയെ സി.ബി.െഎ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡി.ആർ.െഎയും വിശദാംശങ്ങൾ തേടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ ഡി.ആർ.െഎ നല്കിയപ്പോള് സ്വർണക്കടത്തിെൻറ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാളെ സോബി തിരിച്ചറിഞ്ഞതായാണ് വിവരം. അപകടസ്ഥലെത്തത്തിയ സോബിയോട് വാഹനം നിര്‍ത്താതെ പോകാന്‍ ആക്രോശിച്ചത് ഇയാളായിരുന്നത്രേ. 2019 മേയ് 13ന് വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഒളിവിൽ പോയ ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡി.ആർ.െഎ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലഭാസ്കറിെൻറ മരണത്തില്‍ ഈ വ്യക്തിക്കു പങ്കുണ്ടോയെന്ന് സി.ബി.ഐ പരിശോധിച്ചുവരികയാണ്.
2018 സെപ്റ്റംബര്‍ 25ന് പുലർച്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം അപകടത്തിൽപെട്ടത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.