തിരുവനന്തപുരം: ഉയർന്ന ഫീസ് നൽകി പഠനം തുടരാൻ കഴിയാതെ സ്കൂൾ മാറിയ കുട്ടികൾക്ക് അഡ്മിഷൻ ഫീസ് തിരിച്ചുനൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ. രക്ഷിതാക്കൾ കുട്ടികൾക്കായി നൽകിയ അഡ്വാൻസ് പണം ക്ലാസുകൾ ആരംഭിച്ചിട്ടില്ലെങ്കിൽ തിരിച്ചുകിട്ടാൻ അർഹതയുണ്ടെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് കമീഷൻ അംഗം കെ. നസീർ ഉത്തരവ് പുറപ്പെടുവിച്ചത്. ക്ലാസുകൾ അരംഭിച്ച സ്കൂളുകളിൽ അതിനുള്ള ഫീസെടുത്ത് ബാക്കി അഡ്വാൻസ് സംഖ്യ തിരിച്ചുനൽകിയാൽ മതിയാകും.
കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉയർന്ന ഫീസ് നൽകാൻ പറ്റാത്ത നിരവധി രക്ഷിതാക്കൾക്ക് കുട്ടികളെ സർക്കാർ സ്കൂളുകളിലേക്കും സാമ്പത്തിക ബാധ്യതയില്ലാത്ത മറ്റ് സ്കൂളുകളിലേക്കും മാറ്റേണ്ടിവന്നിട്ടുണ്ട്. അഡ്മിഷൻ എടുത്തു എന്ന ഒറ്റക്കാരണത്താൽ രക്ഷിതാക്കളിൽനിന്ന് കൈപ്പറ്റിയ തുക അധികൃതർക്ക് തടഞ്ഞുവെക്കാനാകില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർദേശം കർശനമായി നടപ്പാക്കണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.ഇ മേഖല ഓഫിസർ എന്നിവർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.