തിരുവനന്തപുരം: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള തൊഴിൽമേഖലക്ക് ഇരുകൈ സഹായവും കൈത്താങ്ങും. അഞ്ചുവർഷംെകാണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന വിപുല പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.
2021 ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കും. 'വർക്ക് നിയർ ഹോമി'നുപുറമെ, 'വർക്ക് ഫ്രം ഹോമി'ലുള്ളവർക്ക് (വീട്ടിലിരുന്ന് പണിയെടുക്കുന്നവർ) വേണ്ടിയുള്ള തൊഴിൽസാധ്യതകൾ ഉപയോഗപ്പെടുത്തും. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ നിലയിൽ ജോലിക്കാരെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കും. സന്നദ്ധരായ പ്രഫഷനലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.
ആഗോളതലത്തിൽ തൊഴിൽദാതാക്കളായ കമ്പനികളോട് നിരന്തരസമ്പർക്കം പുലർത്തിയും ആവശ്യങ്ങൾ കണക്കിലെടുത്തും ഉദ്യോഗാർഥികൾക്ക് നൈപുണിപരിശീലനം നൽകും. കേരള ഡെവലപ്മെൻറ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ-ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്റ്റേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ഏകോപനവും മോണിറ്ററിങ്ങുമാണ് മുഖ്യ ചുമതല. ബന്ധപ്പെട്ട മന്ത്രിമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. കെ-ഡിസ്ക്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി വകയിരുത്തി. മൂന്ന് ഗഡുവായി പണം നൽകും.
കരിയർ തുടർച്ചയില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീ പ്രഫഷനലുകൾ കേരളത്തിൽ അഞ്ചുലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. തൊഴിൽ കർമപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് പണിയെടുക്കാൻ തയാറുള്ള മറ്റൊരു 40 ലക്ഷം അഭ്യസ്തവിദ്യരായ സ്ത്രീകളുമുണ്ട്. 16 ലക്ഷം അഭ്യസ്തവിദ്യരായ യുവാക്കൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിലിന് കാത്തിരിക്കുന്നുണ്ട്.
ആകെ 60 ലക്ഷം പേർ. 2021-22ൽ ഇതിൽ മൂന്നുലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പുവരുത്തും. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്കും.
ജോലിക്ക് ആവശ്യമായ കമ്പ്യൂട്ടറും മറ്റു സാങ്കേതിക ഉപകരണങ്ങളും വാങ്ങാൻ കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കേരള ബാങ്ക് വഴി എക്രോസ് ദി കൗണ്ടർ വായ്പ ലഭ്യമാക്കും. രണ്ടുവർഷംകൊണ്ട് മാസഗഡുക്കളായി തിരിച്ചടച്ചാൽ മതി. ഇക്കാലയളവിൽ ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ച ശേഷം തിരിച്ചടച്ചാൽ മതി.
ഇത്തരത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ നികത്തും. ഇവർക്ക് വർക്ക്സ്റ്റേഷൻ സൗകര്യം വേണമെങ്കിൽ സഹായവാടകക്ക് ലഭ്യമാക്കും. പ്രോവിഡൻറ് ഫണ്ടിലെ തൊഴിലുടമ വിഹിതം സർക്കാർ അടക്കും. ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും.
സ്റ്റാർട്ടപ് പ്രോത്സാഹനത്തിന് ബജറ്റിൽ ആറിന പരിപാടി. 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2500 സ്റ്റാർട്ടപ്പുകൾ അടുത്ത സാമ്പത്തികവർഷം ആരംഭിക്കും. സ്റ്റാർട്ടപ് പ്രോത്സാഹനത്തിന് കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി വെഞ്ച്വർ കാപിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിന് 50 കോടി രൂപ വകയിരുത്തി. ഏതെങ്കിലും സ്റ്റാർട്ടപ് പുറത്തുനിന്ന് നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ, ഈ ഫണ്ടിൽ നിന്ന് മാച്ചിങ് നിക്ഷേപം ലഭ്യമാക്കും.
കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും കേരള ബാങ്കും സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന വായ്പയിൽ നഷ്ടമുണ്ടാവുമെങ്കിൽ 50 ശതമാനം സർക്കാർ താങ്ങായി നൽകും. കേരള ഫണ്ട് ഓഫ് ഫണ്ട് സ്കീം ഫോർ ടെക്നോളജി പ്രോഡക്ട് സ്റ്റാർട്ടപ് വിപുലീകരിക്കാൻ 20 കോടി രൂപ വകയിരുത്തി.
സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിെൻറ 90 ശതമാനം, പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡർ ആണെങ്കിൽ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി വാങ്ങില്ല.
സർക്കാറിെൻറ വലിയ തുകക്കുള്ള ടെൻഡറുകളിൽ സ്റ്റാർട്ടപ്പുകളുമായി ചേർന്നുള്ള കൺസോർട്യം മോഡൽ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ കൺസോർട്യം പാർട്ട്ണറായി എടുക്കുന്ന ടെൻഡറുകൾക്ക് മുൻഗണന നൽകും.
സ്റ്റാർട്ടപ്പുകളുടെ അന്തർദേശീയ കമ്പോള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പ്രത്യേക പരിപാടി. വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വിദേശ കമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ട് 10 ഇൻറർനാഷനൽ ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.