കശാപ്പ്​ നിരോധനം: ​ബീഫ്​ ഫെസ്​റ്റുമായി ഇടതു സംഘടനകൾ

തിരുവനന്തപുരം: കന്നുകാലി കാശാപ്പ്​ നിരോധനത്തിനെതിരെ ബീഫ്​ ഫെസ്​റ്റുമായി എസ്​.എഫ്​.​െഎയും ഡി.വൈ.എഫ്​.​െഎയും. സംസ്​ഥാന വ്യാപകമായി ബീഫ്​ ഫെസ്​റ്റ്​ സംഘടിപ്പിക്കാനാണ്​ തീരുമാനം. എല്ലാ ഏരിയ കേന്ദ്രങ്ങിലും ഫെസ്​റ്റ്​ സംഘടിപ്പിക്കണമെന്ന്​ നേതൃത്വം ആഹ്വാനം ചെയ്​തിട്ടുണ്ട്. തിരുവനന്തപുരത്ത്​ രാവിലെ ഫെസ്​റ്റ്​ നടക്കുന്നുണ്ട്​. വൈകീട്ട്​ സെക്ര​േട്ടറിയറ്റ്​ പരിസരത്തും ബീഫ്​ ഫെസ്​റ്റ്​ സംഘടിപ്പിക്കും. 

കന്നുകാലി കശാപ്പ്​ നിരോധനത്തെ മുഖ്യമന്ത്രിയടക്കം വിമർശിച്ചിരുന്നു. യുവജന സംഘടനകളും രാഷ്​ട്രീയ പാർട്ടികളും പ്രതി​േഷധ പ്രകടനങ്ങളും സംഘടിപ്പിച്ചിര​ുന്നു. നേരത്തെ ഗോ സംരക്ഷകരുടെ അതിക്രമത്തിനെതിരെയും ബീഫ്​ ഫെസ്​റ്റ്​ നടത്തി പ്രതിഷേധിച്ചിരുന്നു. 

Tags:    
News Summary - ban slaughter: left parties organises beef fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.