ബന്ദിപ്പൂർ യാത്രാ നിരോധനം: ബദൽപാത പ്രായോഗികമല്ല; വിദഗ്ധ സമിതിയെ നിയോഗിക്കും -ഗഡ്കരി

ന്യൂഡൽഹി: ബന്ദിപ്പൂർ ദേശീയപാതയിലെ യാത്ര നിരോധനത്തിനെതിരെ കേന്ദ്രത്തിൽ സമ്മർദംമുറുക്കി കേരളം. വിഷയം വിശദമായി പരിശോധിക്കുന്നതിന്​ വിദഗ്​ധ സമിതിയെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സമിതി മുമ്പാകെ സംസ്ഥാന സർക്കാറിനും അഭി​പ്രായം അറിയിക്കാം. സമിതി മുന്നോട്ടുവെക്കുന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും.

വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ വനം-പരിസ്ഥിതി മന്ത്രി പ്രകാശ്​ ജാവ്​ദേക്കറെ കണ്ടിരുന്നു. ​കേന്ദ്രസർക്കാർ പ്രത്യേക നിലപാട്​ എടുക്കുന്നതിനു പകരം, വിദഗ്​ധ സമിതിയെ നിയോഗിക്കാമെന്നാണ്​ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്​. സമിതി ശിപാർശ കോടതിയെ അറിയിക്കാം. സുപ്രീംകോടതി നിർദേശങ്ങൾക്ക്​ അനുസൃതമായ നടപടികളിൽ കേന്ദ്രത്തിന്​ ഇടപെടാൻ പരിമിതികളുണ്ടെന്ന്​ ജാവ്​ദേക്കർ വിശദീകരിച്ചു.

വയനാട്​ എം.പി രാഹുൽ ഗാന്ധി ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയുമായി ഈ വിഷയത്തിൽ നേര​േത്ത കൂടിക്കാഴ്​ച നടത്തിയിരുന്നു. സംസ്ഥാന സർക്കാറി​​െൻറ ശ്രമങ്ങൾക്ക്​ പൂർണ പിന്തുണ അദ്ദേഹം അറിയിച്ചു. വിഷയം പാർലമ​െൻറിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു.

യാത്ര നിരോധനത്തിനെതിരെ വയനാട്ടിൽ നിലനിൽക്കുന്ന ശക്തമായ വികാരം കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ അറിയിച്ചുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെ ബന്ദിപ്പൂർ ദേശീയപാതയിൽ നിലവിലുള്ള ഗതാഗത നിരോധനം പകൽസമയത്തേക്കു കൂടിയാക്കാനാണ്​ നീക്കം.

ബദൽ നിർദേശവും ഉയരുന്നുണ്ട്​. തോൽപെട്ടി-നാഗർഹോള സംസ്ഥാന പാത ദേശീയപാതയാക്കി മാറ്റണമെന്നാണ്​ ഒരു നിർദേശം. ഇത്​ നടപ്പാക്കിയാൽ 40 കി.മീറ്റർ അധികയാത്ര വേണ്ടിവരും. വനത്തി​​െൻറ മറ്റൊരു ഭാഗത്തുകൂടി പോകേണ്ടി വരുന്നത്​ ഭാവിയിലും തടസ്സങ്ങൾക്ക്​ കാരണമാകാം. മൃഗസഞ്ചാരത്തിന്​ തടസ്സമില്ലാത്ത വിധം എലിവേറ്റഡ്​ പാത നിർമിക്കണമെന്നും പകുതി ചെലവ്​ സംസ്​ഥാനം വഹിക്കാമെന്നുള്ള നിർദേശം കോടതി അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bandipur Travel Ban Pinarayi Vijayan Meet Nitin Gadkari -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.