നെടുമ്പാശ്ശേരി: ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ക ടത്തുന്ന ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള രാജ്യാന്തര റാക്കറ്റുമായി ബന്ധപ്പെട്ട് സമാന ്തര അന്വേഷണത്തിന് എൻ.ഐ.എ. കേസിൽ പിടിയിലായ തെലങ്കാന സ്വദേശി സുമിത് ബറുവയെ ൈക്രംബ്ര ാഞ്ച് കസ്റ്റഡിയിൽ വാങ്ങുമ്പോൾ ചോദ്യംചെയ്യാനാണ് എൻ.ഐ.എയുടെ നീക്കം. രാജ്യസുരക്ഷ യെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും പ്രവൃത്തികൾ ഈ റാക്കറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ് യപ്പെട്ടാൽ മാത്രമേ കേസ് എൻ.ഐ.എ ഏറ്റെടുക്കൂ.
മൂന്ന് ബംഗ്ലാദേശികളെ സെർബിയയിലേക്ക ് കടത്തുന്നതിനിെട ദുബൈയിലെ എമിേഗ്രഷൻ വിഭാഗമാണ് ഇവർ ബംഗ്ലാദേശികളാണെന്ന് തിരി ച്ചറിഞ്ഞ് യാത്ര തടഞ്ഞ് െകാച്ചിയിലേക്ക് മടക്കിയയച്ചത്. തുടർന്നാണ് ജില്ല ൈക്രംബ്രാഞ്ച് കേസെടുത്തത്. സുമിത് ബറുവയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുറെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പട്ട് തിങ്കളാഴ്ച ൈക്രംബ്രാഞ്ച് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും. ഇയാൾ ഇപ്പോൾ ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.
തിരിച്ചെത്തിയ ബംഗ്ലാദേശുകാരുടെ ൈകയിൽനിന്നാണ് സുമിതിെൻറ ഫോൺ നമ്പർ ലഭിച്ചത്. തുടർന്ന് ഹൈദരാബാദിലെ സൈബർ സെല്ലിെൻറ സഹായത്തോടെ ഇയാളെ അവിടെയെത്തി ൈക്രംബ്രാഞ്ച് പിടികൂടുകയായിരുന്നു. ബംഗ്ലാദേശികൾ ജനനസ്ഥലം പശ്ചിമബംഗാളാണ് കാണിച്ചിട്ടുള്ളത്. എന്നിട്ടും വേണ്ടത്ര അന്വേഷണം നടത്താതെ എന്തുകൊണ്ട് ഹൈദരാബാദ് പാസ്പോർട്ട് ഓഫിസിൽനിന്ന് പാസ്പോർട്ട് നൽകിയെന്നതും ദുരൂഹമാണ്.
രാജ്യത്ത് തീവ്രവാദക്കേസുകളിൽ അന്വേഷിക്കുന്നവെരയും മറ്റുക്രിമിനലുകെളയും ഇവർ ഇത്തരത്തിൽ വ്യാജരേഖകൾ ചമച്ച് പുതിയ പാസ്പോർട്ട് എടുത്തുനൽകി വിദേശത്തേക്ക് കടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.
എമിഗ്രേഷൻ വിഭാഗത്തിൽ മതിയായ സംവിധാനങ്ങളില്ല
നെടുമ്പാശ്ശേരി: ബംഗ്ലാദേശികൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗപ്പെടുത്തി സെർബിയയിലേക്ക് കടക്കുന്നതിന് ഹൈദരാബാദിലെ എമിേഗ്രഷൻ അധികൃതരെ കബളിപ്പിച്ചപ്പോൾ കാര്യക്ഷമതയുള്ള ദുബൈയിലെ എമിേഗ്രഷൻ അധികൃതർ ഇവരെ പിടികൂടുകയായിരുന്നു. ഏതാനും നാൾമുമ്പ് ഇത്തരത്തിൽ മറ്റൊരു ബംഗ്ലാദേശിെയയും കൊച്ചിയിലേക്ക് ഇതുപോലെ തിരിച്ചയച്ചിരുന്നു. ഇയാളെയും ഇന്ത്യൻ പാസ്പോർട്ടുണ്ടായിട്ടും ബംഗ്ലാദേശിയാണെന്ന് തിരിച്ചറിഞ്ഞത് ഗൾഫ് രാജ്യങ്ങളിലെ എമിേഗ്രഷൻ അധികൃതരാണ്.
പാസ്പോർട്ടുമായി എത്തുന്നയാൾക്ക് വ്യാജപാസ്പോർട്ടാണോ കൈവശമുള്ളത് എന്നറിയാൻ മനഃശാസ്ത്രപരമായ ചില ചോദ്യംചെയ്യലും മറ്റും വിദേശരാജ്യങ്ങളിലുണ്ട്. ഇത്തരത്തിെല ചോദ്യം ചെയ്യലിന് വിദഗ്ധ പരിശീലനവും നൽകാറുണ്ട്. എന്നാൽ, ഇന്ത്യയിലെ എമിേഗ്രഷൻ വിഭാഗത്തിൽ ഇത്തരം സംവിധാനമില്ല. പല രാജ്യങ്ങളുെടയും പാസ്പോർട്ടുകൾ മനസ്സിലാക്കാനുള്ള സംവിധാനങ്ങൾപോലും െകാച്ചി ഉൾപ്പെടെ പ്രമുഖ വിമാനത്താവളങ്ങളിൽ ഇല്ലെന്നതാണ് വസ്തുത.
വിദേശ വിമാനത്താവളങ്ങളിൽ പ്രമുഖ രാജ്യങ്ങളിലെ പ്രധാനഭാഷകളെല്ലാം വ്യക്തമായി അറിയാവുന്ന പ്രത്യേക ഉദ്യോഗസ്ഥരുണ്ടാകും. െകാച്ചിയിലെ എമിേഗ്രഷൻ വിഭാഗം കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിനുകീഴിലാണ്. എന്നാൽ, ഇവിടെ ജോലി ചെയ്യുന്നവരിൽ പലരും കേരള പൊലീസിൽനിന്ന് െഡപ്യൂട്ടേഷനിലുള്ളവരാണ്. രാഷ്ട്രീയസ്വാധീനവും മറ്റുമാണ് പലപ്പോഴും എമിേഗ്രഷനിലേക്കുള്ള നിയമനത്തിെൻറ മാനദണ്ഡമെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.