വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങും, നടത്തുക ലക്ഷങ്ങളുടെ ഇടപാട്, കമീഷൻ; അപകടം മനസ്സിലായത് പൊലീസ് തേടിയെത്തിയപ്പോൾ

കോഴിക്കോട്: വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലെ നിരവധി വിദ്യാർഥികൾ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിന്‍റെ വലയിൽപെട്ടതായി തിരിച്ചറിഞ്ഞത് ഇതര സംസ്ഥാനത്തുനിന്ന് ഉൾപ്പെടെ പൊലീസ് തേടിയെത്തിയപ്പോൾ. വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് രീതി. ഇടപാടുകൾക്ക് വിദ്യാർഥികൾക്ക് കമീഷനും ലഭിക്കും. എന്നാൽ, തട്ടിപ്പിനായാണ് തങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. സംഭവത്തിൽ പൊ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തു പഠിച്ച വിദ്യാർഥികളാണ് ഇത്തരത്തിൽ കെണിയിൽ പെടുന്നവരേറെയും. ചില വിദ്യാർഥികൾ ഇടനിലക്കാരായി നിൽക്കുന്നതായും പറയപ്പെടുന്നു. വിദ്യാർഥികൾക്ക് പണം നൽകി അക്കൗണ്ട് എടുപ്പിക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ ആദ്യം ചെയ്യുക. അക്കൗണ്ട് എടുത്തു നൽകിയാൽ 10,000 രൂപ കിട്ടുമെന്നതിനാൽ കുട്ടികൾ പലരും കെണിയിൽ വീഴുകയാണ്. ബാങ്ക് പാസ്സ് ബുക്ക്, എ.ടി.എം കാർഡ് എന്നിവയെല്ലാം തട്ടിപ്പ് സംഘം കൈക്കലാക്കും. വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ സ്വന്തമാക്കുന്ന പണം തട്ടിപ്പുകാർ വിദ്യാർഥികളുടെ പേരിലുള്ള ഈ അക്കൗണ്ടിലേക്കാണ് നേരിട്ട് മാറ്റുക. ശേഷം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയോ ചെയ്യും.

വ​ട​ക​ര, വി​ല്യാ​പ്പ​ള്ളി, കാ​ർ​ത്തി​ക​പ​ള്ളി, കോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളിലെ ഏതാനും വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രോ​ട് സ്വ​ന്തം പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഒ​രാ​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ന്റെ എ.​ടി.​എ​മ്മും പി​ന്നും ന​ൽ​ക​ണ​മെ​ന്നും ന​ൽ​കി​യാ​ൽ 10,000 രൂ​പ മു​ത​ൽ 25,000 രൂ​പ വ​രെ അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ​ക്ക് ല​ഭി​ക്കു​ന്ന​താ​ണെ​ന്നും പ​റ​ഞ്ഞാ​ണ് വ​ല​യി​ലാ​ക്കി​യ​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ഇവരുടെ അക്കൗണ്ടിലൂടെ ന​ട​ന്ന​താ​യാ​ണ് വി​വ​രം. വി​ദ്യാ​ർ​ഥി​ക​ൾ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും എ.​ടി.​എം പി​ൻ ന​മ്പ​റും ഈ ​വ്യ​ക്തി​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ എ​ത്താ​ൻ തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ.​ടി.​എം ഉ​പ​യോ​ഗി​ച്ച് എ.​ടി.​എം ല​ഭി​ച്ച വ്യ​ക്തി പ​ണം പി​ൻ​വ​ലി​ക്കു​ക​യും ക​മീ​ഷ​ൻ തു​ക കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഭോ​പാ​ലി​ലു​ള്ള പ​ല വ്യ​ക്തി​ക​ളി​ൽ​നി​ന്നും ഓ​ൺ​ലൈ​നി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത​താ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ അ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളാ​യി വ​രു​ന്ന​ത് കേ​ര​ള​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്.

10,000 മു​ത​ൽ 25,000 രൂ​പ വ​രെ ഓ​ഫ​ർ ചെ​യ്ത് അ​ക്കൗ​ണ്ട് ഡീ​റ്റെ​യി​ൽ​സും എ.​ടി.​എ​മ്മും വാ​ങ്ങി ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ തു​ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത്. അ​റ​സ്റ്റ് ചെ​യ്ത വിദ്യാർഥികൾക്കെതിരെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന പ​ണം വേ​റെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ക​മീ​ഷ​ൻ പ​റ്റു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മു​ണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടി​പ്പു​സം​ഘ​ത്തി​ന്റെ വ​ല​യി​ൽ​പെ​ട്ട​താ​യാ​ണ് വി​വ​രം.

Tags:    
News Summary - bank account money transfer scam police arrests kerala students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.