തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.
പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ പൊതുമേഖല ബാങ്ക് സ്വകാര്യവത്കരണ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിരെയാണ് പണിമുടക്ക്. ബുധനാഴ്ച ൈവകീട്ട് നടന്ന അനുരഞ്ജന ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകാൻ സംഘടനകൾ തീരുമാനിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതു, സ്വകാര്യ മേഖല ബാങ്കുകളും ഗ്രാമീണ ബാങ്കുകളും നിശ്ചലമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.