നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടികൂടി

കൊച്ചി: മുനിസിപ്പൽ കോർപ്പറേഷൻ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മാരുതി പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൻ്റെ പുല്ലേപ്പടി ക്രോസ് റോഡിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒറ്റതവണ ഉപയോഗിക്കുന്ന 600 കിലോഗ്രാം പ്ലാസ്റ്റിക് സ്ട്രോകൾ,250കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, 4000 എണ്ണം പ്ലാസ്റ്റിക് കപ്പുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. ജില്ല തല മാലിന്യ നിർമ്മാർജ്ജ എൻഫോഴ്സ്മെൻ്റ് ടീമിൻ്റെയും, കൊച്ചി നഗരസഭയുടേയും സംയുക്ത നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീം അംഗങ്ങൾ ആയ സി.എസ്. വിനോദ് കുമാർ, എം.ഡി. ദേവരാജൻ , എ പി. ഗോപി , കൊച്ചി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.തുടർ ദിവസങ്ങളിലും, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

Tags:    
News Summary - Banned plastic products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.