ജ​ന​രോ​ഷം ശ​രി​വെ​ച്ച കോ​ട​തി​വി​ധി; കു​റു​ക്കു​വ​ഴി​ക​ൾ പാ​ളി സ​ർ​ക്കാ​ർ

തിരുവനന്തപുരം: മദ്യത്തിനെതിരായ ജനവികാരം അവഗണിച്ച് മുന്നോട്ടുപോയ സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി. മദ്യത്തിനെതിരായ ജനവികാരം അട്ടിമറിക്കാൻ സർക്കാർ നടത്തിയ ഓരോ നീക്കവും പാളിയെന്നതും ശ്രദ്ധേയമാണ്. ഡിസംബർ 15നാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് വന്നത്. മദ്യം കാരണമുണ്ടാകുന്ന സാമൂഹിക വിപത്തുകൾ രൂക്ഷമാണെന്ന് വിധിയിൽ ആവർത്തിച്ച് പറയുന്നു.

രാജ്യത്ത് ആശങ്കജനകമാംവിധം വർധിക്കുന്ന റോഡപകടങ്ങൾ കുറക്കാൻ മദ്യവിൽപന എത്രയുംവേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇവ വ്യക്തമാക്കുന്ന വാചകങ്ങളാണ് വിധിയിലുള്ളത്. എന്നാൽ, വിധി ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കും ബാധകമാകുമോയെന്ന് വ്യക്തമല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. ഇതിൽ വ്യക്തത തേടി സർക്കാർ കോടതിയെ സമീപിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു. ബിയറും വൈനും മദ്യമല്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ കൈക്കൊണ്ടത്. യു.ഡി.എഫി‍​െൻറ കാലത്ത് ബാറുകൾ പൂട്ടിയതോടെ ബിയറും വൈനും വീര്യംകൂട്ടി വിൽക്കുകയാണെന്ന് ആക്ഷേപമുന്നയിച്ച ഇടതുപക്ഷം ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയായിരുന്നു. ഇങ്ങനെ മലക്കംമറിഞ്ഞത് മദ്യവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ആക്ഷേപമുയർന്നു. 

അതേസമയം, കോടതിവിധി മാനിച്ച സർക്കാർ ബിവറേജസ് കോർപറേഷ​െൻറ വിപണനശാലകൾ മാറ്റിസ്ഥാപിക്കാൻ നടപടി തുടങ്ങുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ ശക്തമായ ജനവികാരമാണ് ഉയർന്നത്. പാർട്ടി തലത്തിലെ ഇടപെടലുകൾ ഫലം കണ്ടില്ല. അർധരാത്രിയുള്ള ബെവ്കോ ‘കൂടുമാറ്റം’ ജനം എതിർത്തു. തലസ്ഥാനത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ സമരരംഗത്തിറങ്ങി മദ്യശാലകൾ പൂട്ടിച്ചു. ജനങ്ങൾക്ക് വേണ്ടാത്ത മദ്യശാലകൾ എന്തിനാണ് തുറക്കുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്കായില്ല. അതേസമയം, ജനരോഷം മറികടന്ന് മദ്യക്കച്ചവടം നടത്താൻ അവർ കുറുക്കുവഴികളും തേടി. മദ്യശാലകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ ലൈസൻസ് നൽകുന്നതുൾപ്പെടെ കാര്യങ്ങൾ ഇതി​െൻറ ഭാഗമായി ഉരുത്തിരിഞ്ഞതാണ്. ഇതിനെല്ലാമേറ്റ പ്രഹരമാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയെന്നും ഇത് ആവേശം പകരുന്നതാണെന്നും മദ്യവിരുദ്ധസമിതി പ്രവർത്തകർ പറയുന്നു.

Tags:    
News Summary - bar ban in national highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.