കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപമര്യാദയായി പെരുമാറുന്നതിൽ ഹൈകോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍. എസ്.ഐ ആനി ശിവയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദീകരണം ചോദിച്ച് സംഗീത ലക്ഷ്മണിന് നോട്ടീസ് നൽകും.
അഭിഭാഷക നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ നടപടി. കൊച്ചിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് എസ്.ഐ പദവിയിലെത്തിയ ആനി ശിവയെ സംഗീത ലക്ഷ്മൺ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് വൻ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ്.ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെയായിരുന്നു അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ സംഗീത ലക്ഷ്മണക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസിനുള്ള സംഗീതയുടെ മറുപടി തൃപ്തികരമല്ലെന്നു കണ്ടാല്‍ തുടർനടപടിക്കായി അച്ചടക്ക കമ്മിറ്റിക്കു വിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.