ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ്: ചട്ട രൂപീകരണം പുരോഗതിയിലെന്ന് എം.ബി. രാജേഷ്

 തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള ചട്ട രൂപീകരണം പുരോഗതിയിലെന്ന് മന്ത്രി എം.ബി. രാജേഷ്. ഐ.ടി. പാർക്കുകളിൽ പ്രത്യേകം മാറ്റി വെക്കുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനാണ് ലൈസൻസ് അനുവദിക്കുക.

അതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന് 2022-23 ചട്ടത്തിൽ വർഷത്തെ മദ്യനയത്തിൽ തീരുമാനം എടുത്തിരുന്നു. അത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തി ചട്ടം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് ഡോ. മാത്യു കുഴൽ നാടന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Tags:    
News Summary - Bar license in IT parks: M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.