കൊച്ചി: നഗരത്തിലെ ബാറിന് മുന്നിലുണ്ടായ വെടിവെപ്പ് കേസിൽ ആറ് പ്രതികൾകൂടി പിടിയിൽ. കൃത്യത്തിനുശേഷം ബാറിൽനിന്ന് കടന്നുകളഞ്ഞ ഒന്നാം പ്രതിക്ക് ഒത്താശ ചെയ്ത ആറുമുതൽ 10 വരെ പ്രതികളാണ് പിടിയിലായത്.
അഞ്ചാം പ്രതി തൃക്കാക്കര പള്ളിലാംകര തെക്കേപകുതിയിൽ മനു നായർ (35), ആറാം പ്രതി പുളിയനം കണ്ണുംപുള്ളിശ്ശേരി മിഥുൻ കൃഷ്ണ (26), ഏഴാം പ്രതി കൊടുങ്ങല്ലൂർ കോട്ടപ്പുറം ഈശ്വരമംഗലത്ത് ശബരീനാഥ് (30), എട്ടാം പ്രതി തൊടുപുഴ മുതലക്കോടം വയമ്പാടത്ത് നജീം (40), ഒമ്പതാം പ്രതി മലപ്പുറം രണ്ടത്താണി വട്ടപറമ്പിൽ ശഹീദ് (33), പത്താം പ്രതി കൊടുങ്ങല്ലൂർ മേത്തല തേവാലി ഷനിൽ (36) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കതൃക്കടവ്-തമ്മനം റോഡിലെ ഇടശ്ശേരി ബാറിന് മുന്നിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇയാളെ ഉൾപ്പെടെയുള്ളവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നുപേർ കസ്റ്റഡിയിലുണ്ട്. ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് മദ്യം വിറ്റതിന് ബാറിനെതിരെ കേസെടുത്തിട്ടുണ്ട്.
വെടിവെപ്പിൽ മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.