മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈയിൽ ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ് ജോസഫ്(35) ആണ് മരിച്ചത്. ജോമിഷിന്‍റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാർജ് അപകടത്തിൽ 22 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയെന്ന് നാവികസേന അറിയിച്ചു. ഇതിൽ നാല് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയെന്ന് മഹാരാഷ്ട്ര സർക്കാറും അറിയിച്ചു. ഇതുവെര 37 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ടൗട്ടെ ചുഴലിക്കാറ്റിനിടെയാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ ബാർജ് മുങ്ങിയത്. 261 പേരാണ് അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.