തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ.
ബെവ്‌കോ വെയര്‍ ഹൗസ് മാര്‍ജിന്‍ വർധിപ്പിച്ചതിനെ തുടർന്നാണ് ബാറുകൾ അടച്ചിടാൻ അസോസിയേഷൻ യോഗം തീരുമാനിച്ചത്. ബെവ്കോയുടെ തീരുമാനം നഷ്ടം വരുത്തിവെക്കുമാണെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും.
കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ഹൌസ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ മദ്യശാലകൾ പ്രവര്‍ത്തിക്കില്ലെന്ന് അസോസിയേഷന്‍ അധികൃതർ വ്യക്തമാക്കി.ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് പറയുന്നത്. ഇതോടെ മദ്യവില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡ് കിറ്റ് വിതരണവും പ്രതിസന്ധിയിലാകും.
ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തനം പുനരാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.