എതിര്‍ കക്ഷിക്ക് ഐ.എസ് ബന്ധമെന്ന് സ്ഥിരം പല്ലവി; അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: ഹേബിയസ് കോര്‍പസ് ഹരജികളില്‍ എതിര്‍കക്ഷികള്‍ക്കുമേല്‍ സ്ഥിരമായി ഐ.എസ് ബന്ധം ആരോപിച്ച് ഹരജി ഫയല്‍ ചെയ്യുന്ന അഭിഭാഷകനെതിരെ കോടതിയെ അവഹേളിച്ചതിന്‍െറ പേരില്‍ കോടതിയലക്ഷ്യ നടപടി.
മുസ്ലിം പുരുഷന്മാര്‍ എതിര്‍കക്ഷികളാകുന്ന ഹേബിയസ് കോര്‍പസ് കേസുകളില്‍ കാണാതായ യുവതികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടി സ്ഥിരമായി ഹാജരാകുന്ന ഹൈകോടതി അഭിഭാഷകനായ സി.കെ. മോഹനനെതിരെയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നടപടി.
ഐ.എസ് ബന്ധമുള്ള യുവാവ് പെണ്‍കുട്ടിയെ സംഘടനയില്‍ ചേര്‍ക്കാനും തീവ്രവാദിയാക്കാനും തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കടത്തിയെന്നാണ് എല്ലാ ഹരജികളിലും ഈ അഭിഭാഷകന്‍ ആരോപിക്കാറുള്ളത്. ഇതിന്‍െറ പശ്ചാത്തലത്തില്‍ നാളുകള്‍ക്കുമുമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പില്ളെന്ന് കണ്ടത്തെുകയും ചെയ്തിരുന്നു.
വീണ്ടും സമാന ഹരജികളില്‍ ഇതേ വാചകങ്ങള്‍തന്നെ ആവര്‍ത്തിച്ച് ആരോപിച്ചാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. സ്ഥിരമായി എല്ലാ ഹരജിയിലും ഒരേ ആരോപണം ഉന്നയിക്കുന്ന അഭിഭാഷകനോട് മറ്റൊരു ഹരജിയില്‍ ഹാജരാകവെ ഇതേക്കുറിച്ച് കോടതി ആരാഞ്ഞു. ഇത് ശരിയായ നടപടിയല്ളെന്ന താക്കീതും നല്‍കി. എന്നാല്‍, ഇതിന്‍െറ പേരില്‍ അഭിഭാഷകന്‍ ജഡ്ജിമാരോട് കയര്‍ത്തുസംസാരിച്ചു.
കോടതിയെ അവഹേളിക്കുന്ന തരത്തിലുള്ള ഈ നടപടിയുടെ പേരിലാണ് അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഡിവിഷന്‍ ബെഞ്ച് മുതിര്‍ന്നത്. ഈ മാസം 24ന് കോടതിയില്‍ അഭിഭാഷകന്‍െറ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ക്ക് ഡിവിഷന്‍ ബെഞ്ച് തുടക്കംകുറിച്ചു. കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യാഴാഴ്ച നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഹാജരാകണമെന്ന് അറിയിച്ചുള്ള നോട്ടീസ് അഭിഭാഷകന്‍െറ ഓഫിസിലത്തെിച്ചെങ്കിലും അടഞ്ഞുകിടന്നതിനാല്‍ നേരിട്ട് നല്‍കാനായില്ല.
വ്യാഴാഴ്ച അഭിഭാഷകന്‍ പരാതിക്കാരനുവേണ്ടി ഹാജരാകുന്ന കേസിന് പിന്നാലെ അഞ്ചാമത്തെ ഇനമായി കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട കേസും ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍, രണ്ടുകേസിലും അഭിഭാഷകന്‍ ഹാജരായില്ല.
വക്കാലത്തെടുത്ത കേസില്‍ മോഹനന് പകരം മറ്റൊരാള്‍ ഹാജരായി. എന്നാല്‍, കോടതിയലക്ഷ്യ ഹരജിയില്‍ ഹാജരാകാന്‍ തനിക്ക് നിര്‍ദേശം ലഭിച്ചിട്ടില്ളെന്ന് പകരക്കാരനായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തൃശൂരില്‍നിന്നുള്ള യാത്രാമധ്യേയാണെന്നും ഉടന്‍ എത്തുമെന്നും ഈ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ഹരജികള്‍ പരിഗണിച്ച സമയത്ത് അഭിഭാഷകന്‍ എത്തിയില്ല.
നേരിട്ട് നോട്ടീസ് ലഭിച്ചില്ളെങ്കിലും വ്യാഴാഴ്ച ഹാജരാകണമെന്ന് പറഞ്ഞത് അഭിഭാഷകന്‍െറ സാന്നിധ്യത്തിലായിരുന്നെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് അഭിഭാഷകന്‍ അജ്ഞനാണെന്ന് പറയാനാവില്ല. രാവിലെ 10.15ന് കോടതികളില്‍ സിറ്റിങ് ആരംഭിക്കുമെന്ന് അഭിഭാഷകന് അറിയാവുന്നതുമാണ്. അതിനാല്‍ അഭിഭാഷകന്‍ മന$പൂര്‍വം ഹാജരാകാതിരുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
അതേസമയം, ഹൈകോടതിയിലെതന്നെ ഒരുഅഭിഭാഷകന്‍ എന്ന നിലയില്‍ കടുത്ത നടപടിയിലേക്ക് ഇപ്പോള്‍ പോകുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി സി.കെ. മോഹനന്‍ വെള്ളിയാഴ്ച ഹാജരാകാനുള്ള നിര്‍ദേശത്തോടെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

Tags:    
News Summary - baseless allegations: court against advocate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.