ആലപ്പുഴ: ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. അഭിപ്രായ വ്യത്യാസം പരിഹരിച്ചിെല്ലങ്കിൽ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എൻ.ഡി.എക്ക് വോട്ട് കുറയുമെന്നതിൽ സംശയമിെല്ലന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബി.ജെ.പിയുടെ നിലപാട് എൻ.ഡി.എ മുന്നണിയെ ശിഥിലമായ അവസ്ഥയാക്കി.
സംസ്ഥാന കമ്മിറ്റി ഉണ്ടെന്നല്ലാതെ താഴെതലത്തിൽ ഒരു പ്രവർത്തനവുമില്ല. ബി.ഡി.ജെ.എസിനോട് കാട്ടുന്ന അവഗണനയിൽ മാറ്റമില്ല. എൻ.ഡി.എയിലെ മറ്റു ഘടകകക്ഷികളും തങ്ങളെപോലെ അസംതൃപ്തരാണ്. അവരോട് ഇഴയടുപ്പം കാണിക്കാൻ കഴിഞ്ഞിെല്ലങ്കിൽ ചെങ്ങന്നൂരിൽ മെച്ചമുണ്ടാകില്ല. തെരഞ്ഞെടുപ്പിന് രണ്ടുമൂന്ന് മാസമുണ്ട്. ഇതിനിടെ തിരുത്തൽ ഉണ്ടാകണം. മുന്നണി വിടണമെന്ന അഭിപ്രായത്തിലെത്തിയിട്ടില്ല.
താൻ രാജ്യസഭ സീറ്റ് ആവശ്യപ്പെെട്ടന്നത് മാധ്യമസൃഷ്ടിയാണ്. ഇതുവരെ മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ ചോദിച്ചിട്ടില്ല. തനിക്കതിൽ താൽപര്യവുമില്ല. എം.പി സ്ഥാനം കിട്ടിയാൽ തള്ളരുതെന്ന് പലരും നിർബന്ധിച്ചിരുന്നു. പതിനാലോളം ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ നൽകുമെന്ന് മോഹിപ്പിച്ചവർ പിന്നെ മിണ്ടിയിട്ടില്ല. അത് വ്യക്തിപരമായി ദോഷമുണ്ടാക്കി. തെൻറ താൽപര്യക്കുറവ് കൊണ്ടാണ് കിട്ടാത്തതെന്ന് ഒപ്പമുള്ളവർ കരുതി.
അധികാരസ്ഥാനങ്ങൾ മോഹിച്ചല്ല ബി.ഡി.ജെ.എസ് രൂപവത്കരിച്ചത്. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എൻ.ഡി.എയും വ്യത്യസ്തമല്ല. കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത യോഗത്തില്‍ എടുക്കും. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി നില്ക്കുമ്പോള് അതിെൻറ ഘടകകക്ഷികള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് തല്ലും തലോടലുമായി വെള്ളാപ്പള്ളി ബി.ജെ.പിക്ക് തല്ലും തലോടലുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എം.പി സ്ഥാനത്തിന് തുഷാറിനേക്കാള്‍ യോഗ്യനാണ് വി. മുരളീധരൻ. അതേസമയം, സവർണ മേധാവിത്വമുള്ള ബി.ജെ.പിക്ക് കേരളത്തിൽ വളരാനാകിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുരളീധരന് എം.പി സീറ്റ് നൽകിയത് ശരിയായ നടപടിയാണ്. നേരേത്ത നൽകേണ്ടതായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി എം.പി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ വാര്‍ത്ത പ്രചരിച്ചത് കോഴിക്കോടുനിന്നാണ്. വാർത്തകൾ വരുമ്പോൾ തുഷാറും കുടുംബവും വിദേശത്തായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് കാണാം. കേരളത്തിൽ ബി.ജെ.പി മുന്നാക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയാണ്. ബി.ഡി.ജെ.എസ് പിന്നാക്ക പാര്‍ട്ടിയും. എന്നാൽ, പിന്നാക്ക-മുന്നാക്ക ആഭിമുഖ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകാനുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ബി.ഡി.ജെ.എസിെൻറ സഹായമില്ലാതെ ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് മികവുപുലർത്താൻ കഴിയില്ല. ഘടകക്ഷികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സ്ഥാനമാനങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും കണ്ടുപഠിക്കണം. അഴിമതിക്ക് ജയിൽവാസം അനുഭവിച്ച ബാലകൃഷ്ണപിള്ളയെ സ്വീകരിച്ച മുന്നണിയിൽ കെ.എം. മാണിയെ കൂട്ടുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.