മലപ്പുറം: ഗോവധത്തെ എതിർക്കേണ്ട കാര്യമില്ലെന്നും ബീഫിന് പാർട്ടി എതിരല്ലെന്നും ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. വിജയിച്ചാൽ ഹലാലായ ബീഫ് ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ശ്രീപ്രകാശിെൻറ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു തുഷാർ. ഒാരോ പ്രദേശത്തെയും ആളുകളുടെ വിശ്വാസങ്ങൾക്കൊപ്പം നിൽക്കുകയാണ് ശൈലി. കേരളത്തിലും മലപ്പുറത്തും ഭൂരിപക്ഷവും ബീഫ് കഴിക്കുന്നുണ്ട്. കർണാടകയിലും ഇത്തരം നിരവധി പേരെ കാണാം. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണം എന്നതിൽ തർക്കമില്ല. എന്നാൽ, ഇത് ബീഫിനെതിരെ മാത്രമാകരുതെന്നും തുഷാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.