കിണറ്റില്‍ വീണ കരടിയെ രക്ഷിക്കാനായില്ല

മുണ്ടക്കയം: കിണറ്റില്‍ വീണ കരടിയെ മയക്കുവെടിവെച്ച് പുറത്തെടുത്തെങ്കിലും വനത്തിലേക്ക് കൊണ്ടുപോകുംവഴി ചത്തു. ശബരിമല വനാതിര്‍ത്തിയില്‍ കോരുത്തോട് കൊമ്പുകുത്തിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കരടി വീണത്. മയക്കുവെടിവെച്ച് പുറത്തെടുത്ത് എരുമേലി വനത്തിലേക്ക് കൊണ്ടുപോകവെയാണ് ചത്തത്.

പ്രായാധിക്യവും അമിതമായി വെള്ളം വയറ്റില്‍ ചെന്നതുമാണ് മരണകാരണമെന്ന് വനപാലകര്‍ ആവര്‍ത്തിക്കുമ്പോഴും അവരുടെ അനാസ്ഥയുണ്ടെന്ന ആക്ഷേപവും ശക്തമായി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മഠത്തിങ്കല്‍ ശ്രീധരന്‍െറ പുരയിടത്തിലെ കിണറ്റില്‍ കരടിയെ കണ്ടത്. ഡി.എഫ്.ഒ ജയരാമന്‍ ഉള്‍പ്പെടെ വനപാലകരും വില്ളേജ് ഓഫിസര്‍ വി.എം. സുബൈറിന്‍െറ നേതൃത്വത്തില്‍ റവന്യൂ വകുപ്പും കാഞ്ഞിരപ്പള്ളി അഗ്നിശമന സേനയും മുണ്ടക്കയം പൊലീസും എത്തിയെങ്കിലും കരടിയെ ഉടന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് വനംവകുപ്പിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എത്തി മയക്കുവെടിവെച്ച ശേഷമാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. 

Tags:    
News Summary - bear in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.