ബ്യൂട്ടി പാർലർ വെടിവെപ്പ്​: രവി പൂജാരിയെ കസ്​റ്റഡിയിൽ വിട്ടു

കൊച്ചി: പനമ്പിള്ളിനഗറിലെ ബ്യൂട്ടിപാർലർ വെടിവെപ്പ്​ കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ എട്ടുദിവസത്തേക്ക്​ ക്രൈംബ്രാഞ്ച്​ കസ്​റ്റഡിയിൽ വിട്ടു. ക്രൈംബ്രാഞ്ച്​ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതിയാണ്​ പ്രതിയെ കസ്​റ്റഡിയിൽ വിട്ടുനൽകിയത്​. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഇയാളെ രണ്ടുദിവസത്തിനകം കൊച്ചിയിലെത്തിക്കും.

കഴിഞ്ഞ മാർച്ച്​ മുതൽ ​കസ്​റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്​ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അതിനുമുമ്പ്​ തന്നെ മുംബൈ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങിയതാണ്​ കേരളത്തിലേക്ക്​ കൊണ്ടുവരുന്നതിന്​ തടസ്സമായത്​. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് പൂജാരിയെ തിരികെ ബംഗളൂരു ജയിലിലെത്തിച്ചത്. മഹാരാഷ്​ട്രയിൽ 49 കേസിൽ പ്രതിയാണ് രവി പൂജാരി.

2018 ഡിസംബർ 15നാണ് നടി ലീന മരിയ പോളി​െൻറ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാർലറിൽ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ലീനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായാണ്​ രവി പൂജാരിക്കെതിരായ ആരോപണം. മൂന്നാം പ്രതിയാണിയാൾ. മറ്റ്​ പ്രതികൾ നേരത്തേ പിടിയിലായിരുന്നു.

Tags:    
News Summary - Beauty parlor shooting: Ravi Pujari in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.