ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയിൽ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണൻ ജയിൽ മോചിതനായി നാട്ടിലെത്തി.
ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് പുറപ്പെട്ട ഇത്തിഹാദിെൻറ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലെത്തിയത്. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു.
ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഭാര്യ വീണയും മകൻ അദ്വൈദും ഉൾപെടെയുള്ള കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.
സുഡാനി ബാലെൻറ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെക്സിന് തുണയായത് വ്യവയസായി എം.എ. യൂസുഫലിയുടെ ഇടപെടലാണ്. ഒരു കോടി രൂപ ദിയാദനം യൂസുഫലി കോടതിയിൽ കെട്ടിവെച്ചതോടെയാണ് ജയിൽ മോചിതനായത്.
യൂസുഫലിയെ കാണണമെന്ന് ബെക്സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേസിൽ ഉൾപെട്ട വ്യക്തിയായതിനാൽ ജയിലിൽ നിന്ന് നേരെ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.