ന്യൂഡൽഹി: കേരളഹൗസിന് മുന്നിൽ ബീഫ് വിതരണം നടത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് കാൻറീനിലെ ബീഫ്വിളമ്പുന്നത് നിർത്തിവെച്ചു. കേരളഹൗസിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയ ഡൽഹി പൊലീസ് അതുവഴിയുള്ള ഗതാഗതവും ഇടക്ക് തടഞ്ഞു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എൻ.സി.പിയുടെ യുവജന നേതാക്കൾ ബീഫ് വിതരണം നടത്തുമെന്നായിരുന്നു പ്രചാരണം. പാർട്ടിയുടെ സ്ഥാപകദിനാഘോഷത്തിൽ പെങ്കടുക്കാൻ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ, എ.കെ. ശശീന്ദ്രൻ, നേതാക്കൾെക്കാപ്പമെത്തിയ ചില യുവ നേതാക്കൾ എന്നിവരും കേരളഹൗസിൽ ഉണ്ടായിരുന്നു.
ബീഫ് വിതരണം നടക്കുെന്നന്ന വാർത്ത പരന്നതോടെ െറസിഡൻറ് കമീഷണർ വിവരം ഡൽഹി പൊലീസിൽ അറിയിച്ചു. ഇതോടെ കേരളഹൗസ് കനത്ത പൊലീസ് ബന്തവസ്സിലായി. മഫ്ത്തിയിലും കെട്ടിടത്തിെൻറ പരിസരത്ത് പൊലീസിനെ വിന്യസിച്ചു. ഇതിനിടെ കേരള ഹൗസ് കാൻറീൽ വിളമ്പിയിരുന്ന ബീഫ് നിർത്തിവെച്ചു. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തി കാത്തുനിെന്നങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ബീഫ് വിതരണം നടത്താൻ എൻ.സി.പി പ്രവർത്തകർ തീരുമാനിച്ചിരുന്നില്ലെന്ന് ഉഴവൂർ വിജയൻ പറഞ്ഞു. നാലുപേരെ വെച്ച് ആരെങ്കിലും ബീഫ് വിതരണം നടത്തുമോയെന്ന് ചോദിച്ച അദ്ദേഹം, ഏതോ ശത്രുക്കളാവും പാർട്ടിയുടെ തലയിൽ ഇത് കെട്ടിവെച്ചതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.