കോഴിക്കോട്: ബീഫ് ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗമാണെന്നും മഹർഷിവര്യന്മാരുൾെപ്പടെ ബീഫടക്കം മാംസാഹാരം കഴിച്ചിരുന്നുെവന്നും പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ഒാർഗനൈസർ വാരിക സംഘടിപ്പിച്ച ‘ശാന്തി തേടി’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലക്കടമ്പിൽ വാറ്റിയ മദ്യത്തോടൊപ്പം ശ്രീകൃഷ്ണെൻറ വംശത്തിൽപ്പെട്ടവരും ബീഫ് കഴിച്ചിരുന്നു. എന്തു കഴിക്കണം, എന്ത് ഉടുക്കണം, ഏത് ഭാഷ സംസാരിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇക്കാര്യത്തിൽ ഭരണകൂടം അടിച്ചേൽപിക്കലുകൾ നടത്തരുത്.
സസ്യാഹാരം കഴിക്കുന്നവർക്ക് അതിനും മാംസാഹാരം കഴിക്കുന്നവർക്ക് അതിനും ഒരുപോലെ അവകാശമുണ്ട്. ബഹുസ്വരത ഉൾക്കൊള്ളാതെ മുന്നോട്ടുപോയാൽ സമാധാനത്തിനുപകരം കലാപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.