ആലുവയിൽ മരിച്ച ഭിക്ഷക്കാരിയുടെ സമ്പാദ്യം എണ്ണിയപ്പോൾ ലക്ഷങ്ങൾ; ഞെട്ടി നാട്ടുകാർ -വിഡിയോ

ആലുവ: മരിച്ച വയോധികയായ ഭിക്ഷക്കാരിയുടെ സമ്പാദ്യം അഞ്ച് ലക്ഷം രൂപ.  എടത്തല  കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളിയുടെ കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബിക്കാണ് (73) ലക്ഷങ്ങളുടെ സമ്പാദ്യം. മരണത്തിന് പിന്നാലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാടക വീട്ടിൽ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. 

ഇൻക്വസ്റ്റ് നടത്താൻ ഒരുങ്ങുന്നതിനിടെ മുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 1,67,620 രൂപയാണ് അലമാരയിൽ ഉണ്ടായിരുന്നത്. ചുരുട്ടി കൂട്ടിയ നിലയിൽ  പത്ത്, 20, 100 നോട്ടുകളായിരുന്നു കൂടുതലും. മൂന്ന് ലക്ഷം രൂപ പണയത്തിലാണ് വാടക വീട്ടിൽ താമസിക്കുന്നത്. ഈ തുക കൂടി ചേരുമ്പോൾ അഞ്ച് ലക്ഷം രൂപയോളം വരും.

ഇത്രയും പണം കൈയിലുണ്ടായിട്ടും വളരെ ബുദ്ധിമുട്ടിലാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. പള്ളികളിലൂടെയായിരുന്നു ഐഷാബി ഭിക്ഷാടനം ഏറെയും നടത്തിയിരുന്നത്.  ഐഷാബിയുടെ ഭർത്താവ് 35 വർഷം മുമ്പാണ് മരിച്ചത്. അഞ്ചു വർഷമായി കുഴുവേലിപ്പടിയിലാണ് താമസിച്ചിരുന്നത്.  ഐഷാബിക്ക് മക്കളില്ല.  




Tags:    
News Summary - beggar died in Aluva has a net worth of lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.