തിരുവല്ല: ബിലീവേഴ്സ് ചർച്ചിെൻറ തിരുവല്ലയിലെ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും ആദായനികുതി വിഭാഗത്തിെൻറയും നേതൃത്വത്തിൽ ആരംഭിച്ച പരിശോധന നാലാം ദിനവും തുടർന്നു. സഭാ ആസ്ഥാനത്തുനിന്നും മറ്റും പിടിച്ചെടുത്ത ഭൂമി ഇടപാടുകളുടേതടക്കമുള്ള രേഖകളുടെ വിശദാംശങ്ങൾ അറിയാൻ സഭയുടെ ഉന്നതപദവി വഹിക്കുന്നവരിൽനിന്ന് മൊഴിയെടുക്കുന്നത് ഞായറാഴ്ച തുടങ്ങി.
പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എൻഫോഴ്സ്മെൻറ് സംഘം ശനിയാഴ്ച രാവിലെ എത്തിയിരുന്നു. അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി. നാലുദിവസമായി തുടരുന്ന റെയ്ഡിൽ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം 15.5 കോടി സഭാ ആസ്ഥാനത്തുനിന്നും സഭയുടെ സ്ഥാപനങ്ങളിൽനിന്നുമായി പിടിച്ചെടുത്തിരുന്നു.
അഞ്ച് വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്സ് ചർച്ച് 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഈ തുക ഭൂമി വാങ്ങാനും മറ്റ് ഇടപാടുകൾക്കുമായി വകമാറ്റി ചെലവഴിച്ചതായാണ് വിവരം. പരിശോധനകൾ തിങ്കളാഴ്ച പുലർച്ചയോടെ താൽക്കാലികമായി അവസാനിപ്പിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.