പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ സ്ഥാപകനും പരമാധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത-74) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലെ ഡാലസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.
സഭാ എപ്പിസ്കോപ്പൽ സിനഡ് ചേർന്ന് സംസ്കാരമുൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച ഡാലസിലെ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കാമ്പസിനു സമീപത്തെ റോഡില്‍ പ്രഭാതസവാരിക്കിടെ കാറിടിച്ചാണ് ഗുരുതര പരിക്കേറ്റത്. അമേരിക്കന്‍ പ്രാദേശിക സമയം രാവിലെ 6.45 നായിരുന്നു അപകടം. ഡാലസിലെ മെത്താഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. അടിയന്തര ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിലായിരുന്നു. നാലു ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
ബിലീവേഴ്സ് മെഡിക്കൽ കോളജുൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ച വ്യക്തിയാണ്. 52 ബൈബിൾ കോളജുകളും സ്ഥാപിച്ചു. 300 പുസ്തകങ്ങളെഴുതി. ആത്മീയ യാത്ര റേഡിയോ പ്രഭാഷണങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഭാര്യ: ഗിസെല്ല. മക്കൾ: ഡാനിയേൽ, സാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.