പത്തനംതിട്ട: ദുരന്തമുഖങ്ങളിൽ ജില്ലക്ക് താങ്ങും തണലുമായി നിന്ന കലക്ടർ പി.ബി. നൂഹ് പടിയിറങ്ങി. മൂന്നര വർഷം ജില്ലയുടെ കലക്ടർ പദവി വഹിച്ച പി.ബി. നൂഹ് ശനിയാഴ്ചയാണ് ചുമതല ഒഴിഞ്ഞത്. 2018 ജൂണിലായിരുന്നു ജില്ലയിൽ കലക്ടറായി ചുമതലയേറ്റത്. 2018ലെ പ്രളയകാലത്ത് ജില്ലക്ക് താങ്ങും തണലുമായി നിന്നതാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. പിന്നീട് 2019ലെ പ്രളയം, ശബരിമല യുവതി പ്രവേശനം, കോവിഡ് ബാധ തുടങ്ങിയവയെല്ലാം തരണം ചെയ്യുന്നതിൽ വഹിച്ച പങ്ക് അദ്ദേഹത്തിന് കൂടുതൽ ജനസമ്മതി നേടിക്കൊടുത്തു.
2018ൽ കലക്ടറായി എത്തുന്നതിന് രണ്ടുവർഷം മുമ്പ് സബ്കലക്ടറായും ജില്ലയിൽ സേവനം അനുഷ്ഠിച്ചിരുന്നു. പ്രളയകാലത്ത് വെള്ളം ഒഴുകിയെത്തും മുമ്പ് പരമാവധി ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നേരിട്ട് നേതൃത്വം കൊടുത്ത അദ്ദേഹം അടുത്ത ദിവസം മുതൽ രക്ഷക്കായി മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കി. ഇതു രണ്ടുമാണ് അന്ന് അദ്ദേഹെത്ത ശ്രദ്ധേയനാക്കിയത്. 2019ലെ പ്രളയകാലത്ത് മുൻകൂട്ടി തന്നെ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് എത്തിച്ചു.
സംസ്ഥാനത്ത് രണ്ടാമതായി കോവിഡ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ടയിൽ അത് പടരാതിരിക്കാൻ റൂട്ട് മാപ്പ് തയാറാക്കി രോഗിയുമായി ബന്ധെപ്പട്ട എല്ലാവരെയും കണ്ടെത്തി ക്വാറൻറീനിലാക്കുന്നതിന് തുടക്കം കുറിച്ചു. അത് പിന്നീട് സംസ്ഥാനത്തിനു തന്നെ മാതൃകയായി. അതോടെ നൂഹ് സംസ്ഥാനത്തു തെന്ന ശ്രദ്ധിക്കപ്പെടുന്ന കലക്ടറായും മാറി. കോവിഡ് ബാധ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആത്മവിശ്വാസം ൈകവിടാതെ പ്രതിരോധമൊരുക്കാൻ ആരോഗ്യവകുപ്പിന് താങ്ങും തണലുമായത് നൂഹിെൻറ മേൽനോട്ടമായിരുന്നു. നിരവധി പാവങ്ങളുടെ കണ്ണീരൊപ്പാനും അദ്ദേഹം നേരിെട്ടത്തിയിരുന്നു.
ആദിവാസികോളനികൾ മുതൽ ജില്ലയിലെ മിക്ക കോളനികളും സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും അവക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധെവച്ചത് ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തു. മൂന്നര വർഷം ഒരു ജില്ലയിൽ തെന്ന കലക്ടറായി സേവനം അനുഷ്ഠിക്കുകയെന്ന അപൂർവതയും അദ്ദേഹത്തിനുണ്ടായി. ഏതുകാര്യത്തിെൻറയും അടിത്തട്ടിൽവരെ ശ്രദ്ധ പുലർത്തുന്ന പ്രകൃതമാണ് അദ്ദേഹെത്ത എല്ലാറ്റിലും വിജയംവരിക്കാൻ ഇടയാക്കിയത്.
താഴെത്തട്ടിലേക്ക് ജോലികൾ വിഭജിച്ച് നൽകിയാലും അവരെല്ലാം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിൽ സൂക്ഷ്മ നിരീക്ഷണവും അദ്ദേഹത്തിെൻറ ശീലമായിരുന്നുവെന്ന് ഒപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥർ സാക്ഷ്യം പറയുന്നു. മൂവാറ്റുപുഴ സ്വദേശിയായ പി.ബി. നൂഹിെൻറ ജ്യേഷ്ഠൻ പി.ബി. സലീം പശ്ചിമബംഗാളിൽ െഎ.എ.എസ് ഉദ്യോഗസ്ഥനാണ്. സഹകരണ വകുപ്പിൽ രജിസ്ട്രാറായാണ് പി.ബി. നൂഹ് മാറുന്നത്. ജില്ലയിൽ വിവിധ സംഘടനകൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.