പ്രിയപ്പെട്ട കേരളം; അറിയാൻ ആവേശം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പേനയും പുസ്തകങ്ങളും സമ്മാനിച്ചതിന്‍റെ അഭിമാനം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സക്കിടെ ചെന്നുകണ്ടപ്പോൾ രാഹുലിന് എം.ടി രണ്ടാമൂഴത്തിന്‍റെയും നാലുകെട്ടിന്‍റെയും ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചിരുന്നു.

‘‘എഴുത്തിന്‍റെ ആചാര്യനായ എം.ടി. വാസുദേവൻ നായർ നൽകിയ ഈ സമ്മാനങ്ങൾ ഏറെ വിലപ്പെട്ടതാണ്. എന്‍റെ പ്രിയപ്പെട്ട കേരളത്തെക്കുറിച്ച് കൂടുതൽ വായിക്കാനും അറിയാനും ആവേശമുണ്ട്’’ -പുസ്തകങ്ങളുടെയും പേനയുടെയും ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് രാഹുൽ പറഞ്ഞു.


Tags:    
News Summary - Beloved Kerala; Eager to know -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.