മാനന്തവാടി: ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്ന കർണാടക വനത്തിൽ തന്നെ. സാറ്റലൈറ്റ് സിഗ്നൽ പ്രകാരം റേഡിയോ കോളർ പിടിപ്പിച്ച മോഴയാന കർണാടക വനത്തിൽ തന്നെയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
സൗത്ത് വയനാട് ഡിവിഷൻ പരിധി വരുന്ന കേരള അതിർത്തിയിൽനിന്ന് 48 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങാതിരിക്കുന്നതിന് ഓൺലൈൻ സിഗ്നൽ പ്രകാരം കേരള വനംവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. രാത്രികാല പട്രോളിങ് തുടർന്നുവരുന്നതായും അധികൃതർ വിശദീകരിച്ചു. അന്തർസംസ്ഥാന തലത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറിമാരും വനംവകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് വെള്ളിയാഴ്ച സംയുക്ത യോഗം ചേർന്നു.
ആന കർണാടക വനത്തിൽ തന്നെയാണെന്നും കേരളത്തിലെ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കർണാടക വനംവകുപ്പ് ഉറപ്പുനൽകിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.