ബെന്നിച്ചൻ തോമസ്​ പുതിയ വനം മേധാവിയാകും; തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി​യി​ൽ ശാ​സ​ന​യോ​ടെ വ​കു​പ്പു​ത​ല ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച ചീ​ഫ്​ വൈ​ൽ​ഡ്​​ ​ലൈ​ഫ്​​ വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സ്​ പു​തി​യ വ​നം മേ​ധാ​വി​യാ​കും. അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച​ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.

ചീ​ഫ്​ സെ​ക്ര​ട്ട​റി​ത​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സെ​ർ​ച്ച്​ ക​മ്മി​റ്റി​യി​ൽ ബെ​ന്നി​ച്ച​ന്‍റെ പേ​ര്​ മാ​ത്ര​മാ​ണ്​ പ​രി​ഗ​ണി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. മ​രം​മു​റി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബെ​ന്നി​ച്ച​ന്​ ന​ൽ​കി​യ ശാ​സ​ന അ​യോ​ഗ്യ​ത​യാ​യി സെ​ർ​ച്ച്​ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചാ​ൽ മാ​ത്ര​മേ ര​ണ്ടാ​മ​തൊ​രാ​ളി​ലേ​ക്ക്​ തീ​രു​മാ​നം പോ​കാ​നി​ട​യു​ള്ളൂ.

വ​കു​പ്പി​നും സ​ർ​ക്കാ​റി​നും താ​ൽ​പ​ര്യം ബെ​ന്നി​ച്ച​നോ​ടാ​യ​തി​നാ​ൽ മ​റി​ച്ചൊ​രു തീ​രു​മാ​ന​ത്തി​ന്​ സാ​ധ്യ​ത​യി​ല്ല. സ​ർ​വി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​റ്റ്​ ശി​ക്ഷാ​ന​ട​പ​ടി​ക​ളൊ​ന്നും ബെ​ന്നി​ച്ച​ൻ തോ​മ​സി​നെ​തി​രെ​യി​ല്ല. സ​ർ​വി​സി​ൽ സീ​നി​യ​ർ മോ​സ്റ്റ്​ എ​ന്ന പ​രി​ഗ​ണ​ന​യും സ​ർ​ക്കാ​റി​ന്‍റെ ഗു​ഡ്​​ലി​സ്റ്റി​ലെ ആ​ളെ​ന്ന നി​ല​യി​ലും ബെ​ന്നി​ച്ച​നാ​ണ്​ മു​ൻ​ഗ​ണ​ന. നി​ല​വി​ൽ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ പ​ദ​വി​യി​ലു​ള്ള​ ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​നാ​ണ്​ ബെ​ന്നി​ച്ച​ന്‍. സ​ര്‍ക്കാ​റു​മാ​യി ആ​ലോ​ചി​ക്കാ​തെ മ​രം​മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്‍റെ പേ​രി​ലു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​ണ്​ ശാ​സ​ന​യി​ല്‍ ഒ​തു​ക്കി സ​ര്‍ക്കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബെ​ന്നി​ച്ച​ന്‍ തോ​മ​സി​നെ നേ​ര​​ത്തേ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ചീ​ഫ് സെ​ക്ര​ട്ട​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ന്‍ സ​സ്‌​പെ​ന്‍ഷ​ന്‍ റ​ദ്ദാ​ക്കി ഒ​രു​മാ​സ​ത്തി​ന​കം സ​ര്‍വി​സി​ല്‍ തി​രി​ച്ചെ​ടു​ത്തു. ബെ​ന്നി​ച്ച​ന്‍ ഒ​റ്റ​ക്ക​ല്ല തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും വി​വി​ധ നി​ര്‍ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രം​മു​റി​ക്കാ​ന്‍ അ​ദ്ദേ​ഹം ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ്​ ന​ട​പ​ടി ശാ​സ​ന​യി​ല്‍ ഒ​തു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ഴ​ത്തെ വ​നം​മേ​ധാ​വി പി.​കെ. കേ​ശ​വ​ന്‍ 31ന്​ ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ്​ പു​തി​യ മേ​ധാ​വി എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ ഫോ​റ​സ്റ്റ് സ​ര്‍വി​സി​ലു​ള്ള പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍മാ​രി​ല്‍ 1988 ബാ​ച്ചി​ലെ ഐ.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബെ​ന്നി​ച്ച​നാ​ണ് സീ​നി​യ​ര്‍. അ​ടു​ത്ത​വ​ര്‍ഷം ജൂ​ലൈ​വ​രെ കാ​ലാ​വ​ധി​യു​ണ്ട്.

ഇ​തേ ബാ​ച്ചി​ലെ പ്രി​ന്‍സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​റും വി​ജി​ല​ന്‍സ് ആ​ൻ​ഡ്​​​​ ഇ​ന്‍റ​ലി​ജ​ന്‍സ് മേ​ധാ​വി​യു​മാ​യ ഗം​ഗാ​സി​ങ്ങും പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​മോ​ദ് കു​മാ​ര്‍ പ​ത​ക് 2017 മു​ത​ല്‍ കേ​ന്ദ്ര ​ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്. 1990 ബാ​ച്ചി​ലെ പി.​സി.​സി.​എ​ഫു​മാ​രാ​യ പ്ര​കൃ​തി ശ്രീ​വാ​സ്ത​വ, ഡി. ​ജ​യ​പ്ര​സാ​ദ്, 1991 ബാ​ച്ചി​ലെ നോ​യ​ല്‍ തോ​മ​സ് എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ബെ​ന്നി​ച്ച​ൻ തോ​മ​സ്​ മു​ഖ്യ വ​നം മേ​ധാ​വി​യാ​യാ​ൽ ഡി. ​ജ​യ​പ്ര​സാ​ദാ​കും ചീ​ഫ്​ വൈ​ൽ​ഡ്​ ലൈ​ഫ്​ വാ​ർ​ഡ​ൻ. പ്ലാ​നി​ങ് ആ​ൻ​ഡ്​​ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ ചു​മ​ത​ല​യാ​ണ്​ ജ​യ​പ്ര​സാ​ദ്​ ഇ​പ്പോ​ൾ വ​ഹി​ക്കു​ന്ന​ത്.  

Tags:    
News Summary - Bennichan Thomas will be the new Forest Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.