തിരുവനന്തപുരം: മദ്യവിതരണത്തിന് ഏർപ്പെടുത്തിയ 'ബെവ്ക്യൂ ആപ്പി'ൽ വീണ്ടും പാളിച്ച. ലോക ലഹരിവിരുദ്ധദിനം പോലും അറിയാതെ മദ്യത്തിന് െവള്ളിയാഴ്ച ടോക്കൺ അനുവദിച്ചതാണ് വിവാദമായത്.
ലഹരിവിരുദ്ധദിനമായ ജൂണ്‍ 26ന് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടാനുള്ള എക്സൈസ് വകുപ്പിെൻറ നിര്‍ദേശം വർഷങ്ങളായി നിലവിലുണ്ട്.
എന്നാൽ അത് മനസ്സിലാക്കാതെ ആപ് വഴി മദ്യം വാങ്ങാന്‍ ബുക്ക് ചെയ്തവര്ക്കെല്ലം ഡ്രൈ ഡേയായ വെള്ളിയാഴ്ചത്തേക്ക് ടോക്കണ്‍ കിട്ടി. സംഭവം പുറത്തായതോടെ അബദ്ധം മനസ്സിലാക്കി ആപ് തയാറാക്കിയ കമ്പനിയായ ഫെയര്‍കോഡ് ടോക്കണ്‍ അനുവദിക്കുന്നത് നിര്‍ത്തി.
വെള്ളിയാഴ്ച ഡ്രൈ ഡേയെന്ന് അറിയാതെ ആപ് വഴി രാവിലെ ചിലര്‍ക്ക് ടോക്കണ്‍ നല്‍കിയെന്നും അബദ്ധം മനസ്സിലാക്കിയതോടെ നിര്‍ത്തി െവക്കാന്‍ ഫെയര്‍കോഡിന് നിര്‍ദേശം നല്‍കിയെന്നും ബിവറേജസ് കോർപറേഷൻ എം.ഡി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
ഡ്രൈ ഡേയില്‍ മദ്യം വാങ്ങാന്‍ ആപ് വഴി ടോക്കണ്‍ നല്കിയ നടപടി തെറ്റായിപ്പോയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.