തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷനിലെ ബോണസ് കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ധനവകുപ്പിെൻറ കത്ത്. 85,000 രൂപ ബെവ്കോയിലെ ബോണസായി നിശ്ചയിച്ചിരുന്നു. വലിയ തോതിലുള്ള ബോണസിെൻറ ധനപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
കെ.എസ്.എഫ്.ഇയിലെ ജീവനക്കാരുടെ ഇൻസെൻറീവ് ഒരു ലക്ഷത്തിൽ നിന്ന് 75,000 രൂപയാക്കി കുറച്ച രീതിയിൽ ബെവ്കോയിലെ ജീവനക്കാരുടെ ബോണസും കുറക്കണമെന്നാണ് ധനവകുപ്പിെൻറ ആവശ്യം. മുഖ്യമന്ത്രിയുടെ കൂടി തീരുമാനത്തിലായിരിക്കും ബോണസിെൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
അതേ സമയം, ബീവറേജസ് കോർപ്പറേഷനിലെ ബോണസ് കുറച്ചാൽ അത് തൊഴിലാളികളുടെ എതിർപ്പിന് കാരണമാവുമെന്ന് ആശങ്കയുണ്ട്. സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലും കൂടുതൽ ജോലിയെടുക്കുന്നതും കൊണ്ടും ഉയർന്ന ബോണസ് നൽകണമെന്ന വാദമാവും തൊഴിലാളികൾ ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.