തിരുവനന്തപുരം: ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ഡൗണിൽ മദ്യാശാലകൾക്കും ഇളവനുവദിച്ച് സർക്കാർ. ജൂൺ 21ന് സംസ്ഥാനത്ത് ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും തുറക്കും. ബാറുകൾക്കും ബിയർ ആൻഡ് വൈൻ പാർലറുകൾക്കും പ്രവർത്തനാനുമതിയുണ്ടാവും.
സംസ്ഥാനത്ത് 576 ബാർ ഹോട്ടലുകളും 291 ബിയർ ഷോപ്പുകളും 265 ബെവ്കോ ഷോപ്പുകളും 36 കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും വഴി നാളെ മദ്യവിതരണം നടത്തും.
നേരത്തെ കോവിഡ് ലോക്ഡൗണിൽ ഇളവ് അനുവദിച്ചുവെങ്കിലും ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും മാത്രമാണ് ഞായറാഴ്ച പ്രവർത്തനാനുമതിയുണ്ടായിരുന്നത്. എന്നാൽ, പ്രവേശന പരീക്ഷകൾ നടക്കുന്നത് മുൻനിർത്തി ഈ ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മദ്യശാലകൾക്കും ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.