‘കൂലിപ്പണിക്കാർക്കായി ബീവറേജ് വേണം’; നവകേരള സദസ്സിൽ അപേക്ഷ

തൊടുപുഴ: കൂലിപ്പണിക്കാരെ സഹായിക്കാൻ മുട്ടത്ത് ബീവറേജ് ഔട്ട്​ലെറ്റ്​ തുറക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. തൊടുപുഴയിലെ നവകേരളസദസ്സിലാണ് യുവാവ് അപേക്ഷ നൽകിയത്. മുട്ടം സ്വദേശി തെക്കേൽ വീട്ടിൽ സോണി പോൾ ആണ് അപേക്ഷകൻ.

മുട്ടത്ത് ബീവറേജ് ഇല്ലാത്തതിനാൽ കൂലിപ്പണിക്കാർ അമിത വില നൽകി ബാറിൽ നിന്ന്​ മദ്യം വാങ്ങേണ്ട സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷിനാണ് പരാതി സമർപ്പിച്ചത്. 

Tags:    
News Summary - 'Beverage is needed for the mercenaries'; Application in Navakerala sadass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.