ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി തുറമുഖത്തെത്തിയ ഇന്ത്യന്‍ നേവിയുടെ ‘കബ്ര’, കോസ്റ്റ് ഗാര്‍ഡിന്റെ ‘ആര്യമാൻ’ കപ്പലുകളിൽ സന്ദർശനം നടത്തിയ ഭിന്നശേഷി

കുട്ടികളും രക്ഷിതാക്കളും കമാൻഡിങ് ഓഫിസർമാർക്കൊപ്പം

കടലോളം കാഴ്ച; കണ്ണും മനസ്സും നിറഞ്ഞവർ മടങ്ങി

ബേ​പ്പൂ​ർ: സി​നി​മ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും ക​ണ്ട് പ​രി​ചി​ത​മാ​യ ക​പ്പ​ലും ആ​യു​ധ​ങ്ങ​ളും നേ​രി​ൽ കാ​ണാ​ൻ സാ​ധി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ട്ടു വ​യ​സ്സു​കാ​ര​ൻ വി​നാ​യ​കും, പ​ത്തു വ​യ​സ്സു​ള്ള ഗൗ​തം കൃ​ഷ്ണ​യും. ഇ​വ​രെ​പ്പോ​ലെ ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ടി​നു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും കൗ​തു​ക​ത്തി​ന്റെ​യും സ​ന്തോ​ഷ​ത്തി​ന്റെ​യും ദി​ന​മാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച. ബേ​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര ജ​ല​മേ​ള​യു​ടെ ഭാ​ഗ​മാ​യി ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തെ​ത്തി​യ ഇ​ന്ത്യ​ന്‍ നേ​വി​യു​ടെ ‘ഐ.​എ​ൻ.​എ​സ് ക​ബ്ര’​യും, കോ​സ്റ്റ് ഗാ​ര്‍ഡി​ന്റെ ‘ഐ.​സി.​ജി.​എ​സ് ആ​ര്യ​മാ​ൻ’ ക​പ്പ​ലും ക​ൺ​കു​ളി​ർ​ക്കെ ക​ണ്ടാ​ണ​വ​ർ മ​ട​ങ്ങി​യ​ത്. ജി​ല്ല​യി​ലെ പൊ​തു-​സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളാ​ണ് ക​പ്പ​ലു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

കോ​സ്റ്റ് ഗാ​ര്‍ഡ് ക​പ്പ​ലി​ന് മു​ൻ​വ​ശ​ത്താ​യി സ​ജ്ജീ​ക​രി​ച്ച ബൊ​ഫോ​ഴ്സ് തോ​ക്കു​ക​ളും, ക​പ്പ​ലി​ന്റെ ബ്രി​ഡ്ജി​ൽ ര​ണ്ടു വ​ശ​ത്തു​മാ​യു​ള്ള അ​ത്യാ​ധു​നി​ക എ​സ്.​ആ​ർ.​സി.​ജി (സ്റ്റെ​ബി​ലൈ​സ്ഡ് റി​മോ​ട്ട് ക​ൺ​ട്രോ​ൾ ഗ​ൺ) തോ​ക്കും മ​റ്റു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും കൗ​തു​ക​ത്തോ​ടെ കു​ട്ടി​ക​ൾ ക​ണ്ടു. തു​റ​മു​ഖ​ത്ത് ഒ​രു​ക്കി​യ പ്ര​തി​രോ​ധ വ​കു​പ്പി​ന്റെ​യും, നേ​വി​യു​ടെ​യും, കോ​സ്റ്റു​ഗാ​ര്‍ഡി​ന്റെ​യും സ്റ്റാ​ളു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തോ​ക്കു​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ നേ​രി​ൽ കാ​ണാ​നും തൊ​ടാ​നും ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ൽ പ​ങ്കി​ട്ടു.

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​ടി.​ഐ.​എ​ൽ ചെ​യ​ർ​മാ​ൻ എ​സ്. കെ. ​സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ എം. ​ഗി​രി​ജ, കെ. ​രാ​ജീ​വ്, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കേ​ക്ക് മു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​വും ന​ൽ​കി. 

Tags:    
News Summary - beypore international beach fest- differently abled students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.